നെടുമ്പാശ്ശേരി: ലോക ഹൃദയ പുനരുജ്ജീവന ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്ത്യേഷ്യോളജിസ്റ്റ് (ഐ.എസ്.എ) മലനാട് സിറ്റി ബ്രാഞ്ചും കൊച്ചി ഇൻറർനാഷനൽ എയർപോർട്ടും സംയുക്തമായി വിമാനത്താവള ജീവനക്കാർക്ക് ഹൃദയാഘാത അനന്തര പ്രഥമ ശുശ്രൂഷ പരിശീലനം നൽകി. സിയാൽ ഓപറേഷൻസ് ഡി.ജി.എം സി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. എച്ച്.ആർ സീനിയർ മാനേജർ എൻ. ജ്യോതി, ഐ.എസ്.എ ഭാരവാഹികളായ ഡോ. മാത്യു മത്തായി, ഡോ. രഞ്ജു നൈനാൻ, ഡോ. മഞ്ജിത് ജോർജ്, ഡോ. വിജിൻ വർഗീസ്, ഡോ. വിനോദ് എസ്. നായർ, ഡോ. നബീൽ, ഡോ. അനീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.