ഫാക്കല്‍റ്റി മീറ്റിങ് മാറ്റി തിരുവനന്തപുരം: കേരള സര്‍വകലാശാല ശനിയാഴ്ച നടത്താനിരുന്ന കംബൈയിന്‍ഡ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആൻഡ് ഫാക്കല്‍റ്റി മീറ്റിങ് മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷ ഫലം കാര്യവട്ടം യൂനിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിലെ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി മേയ് 2018 (െറഗുലര്‍-2017 അഡ്മിഷന്‍, ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി-2016 അഡ്മിഷന്‍) 2013 സ്‌കീം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 14. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍. ടൈംടേബിള്‍ സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി പോളിമര്‍ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 15 വരെ രാവിലെ 9.30 മുതല്‍ 3.30 വരെ അതത് കോളജില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. നാലാം സെമസ്റ്റര്‍ എം.എസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ നവംബര്‍ അഞ്ച് മുതല്‍ നടക്കുന്നതാണ്. വിശദവിവരങ്ങള്‍ അതത് കോളജിലും വെബ്‌സൈറ്റിലും ലഭ്യമാണ്. നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. നവംബര്‍ 12ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ എം.സി.എ (2011 സ്‌കീം) (2013, 2014 അഡ്മിഷന്‍ മാത്രം) സപ്ലിമെൻററി പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. നവംബര്‍ 19ന് ആരംഭിക്കുന്ന ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ എം.സി.എ (2006 സ്‌കീം) മേഴ്‌സിചാന്‍സ് പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ സംസ്‌കൃതം സ്‌പെഷല്‍ പരീക്ഷയുടെ വൈവ വോസി നവംബര്‍ 1 മുതല്‍ 2 വരെ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. അപേക്ഷ ക്ഷണിച്ചു ഡിസംബറില്‍ നടത്തുന്ന പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍. പ്രാക്ടിക്കല്‍ പരീക്ഷ ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) ജൂലൈ/ആഗസ്റ്റ് 2018 (സപ്ലിമെൻററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെക്കാനിക്കല്‍ എൻജിനീയറിങ് ബ്രാഞ്ച്, ഓട്ടോമൊബൈല്‍ എൻജിനീയറിങ് ബ്രാഞ്ച് ഒക്‌ടോബര്‍ 30, 31 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അതത് കോളജുകളുമായി ബന്ധപ്പെടുക. പുതുക്കിയ പരീക്ഷ തീയതി വിദൂര വിദ്യാഭ്യാസ വിഭാഗം നവംബര്‍ 15, 28 തീയതികളില്‍ ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ/എം.എസ്സി/എം.കോം റെഗുലര്‍ പരീക്ഷകള്‍ യഥാക്രമം നവംബര്‍ 22, ഡിസംബര്‍ അഞ്ച് തീയതികളിലേക്ക് മാറ്റി. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. സ്‌പോട്ട് അഡ്മിഷന്‍ കാര്യവട്ടം കാമ്പസിലെ ബയോകെമിസ്ട്രി, ജനറ്റിക്‌സ് ആൻഡ് ജീനോമിക്‌സ്, ഡെമോഗ്രഫി, ഫ്യൂച്ചര്‍ സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ പഠന വകുപ്പുകളിലെ എം.ഫില്‍ പ്രോഗ്രാമുകളിലേക്ക് എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. താൽപര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 31ന് 10.30ന് അതത് പഠന വകുപ്പുകളില്‍ ഹാജരാകണം. യൂനിവേഴ്‌സിറ്റി കോളജിലെ എം.ഫില്‍ പ്രോഗ്രാമിലേക്ക് ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠനവകുപ്പുകളില്‍ എസ്.സി സീറ്റും ബോട്ടണി, ഇക്കണോമിക്‌സ്, മലയാളം പഠനവകുപ്പുകളില്‍ എസ്.ടി സീറ്റും ഒഴിവുണ്ട്. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്നിന് 10.30ന് അതത് പഠന വകുപ്പുകളില്‍ ഹാജരാകണം. പുതുക്കിയ പരീക്ഷ കേന്ദ്രങ്ങള്‍ ഒക്‌ടോബര്‍ 30ന് ആരംഭിക്കുന്ന ബി.എ ആന്വല്‍ പാര്‍ട്ട് മൂന്ന് മെയിന്‍ സബ്‌സിഡിയറി വിഷയങ്ങളുടെ സപ്ലിമെൻററി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം, എസ്.എന്‍ കോളജ് ചെമ്പഴന്തി എന്നിവ പരീക്ഷകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികള്‍ തിരുവനന്തപുരം എം.ജി കോളജിലും ഒാള്‍ സെയിൻറ്സ് കോളജ് കേന്ദ്രമായി അപേക്ഷിച്ച പെണ്‍കുട്ടികളും എന്‍.എസ്.എസ് കോളജ് നീറമണ്‍കര പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികളും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലുംപരീക്ഷ എഴുതണം. ഒാള്‍ സെയിൻറ്സ് കോളജും ഗവ. വിമന്‍സ് കോളജും പരീക്ഷ കേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികള്‍ തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജിലും ഗവ. സംസ്‌കൃത കോളജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജിലും പരീക്ഷ എഴുതണം. ഇക്ബാല്‍ കോളജ് പെരിങ്ങമ്മല പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവ. കോളജ് നെടുമങ്ങാടിലും കെ.എന്‍.എം ഗവ. കോളജ് കാഞ്ഞിരംകുളം പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവര്‍ വി.ടി.എം.എന്‍.എസ്.എസ് ധനുവച്ചപുരത്തും സെൻറ് സിറിള്‍സ് അടൂര്‍ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവര്‍ എസ്.ജി കോളജ് കൊട്ടാരക്കരയിലും പരീക്ഷ എഴുതണം. കൊല്ലം എഫ്.എം.എന്‍ കോളജ്, എസ്.എന്‍ കോളജ് ഫോര്‍ വിമന്‍ എന്നിവ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എന്‍ കോളജിലും ആലപ്പുഴ സെൻറ് ജോസഫ് കോളജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവര്‍ ആലപ്പുഴ എസ്.ഡി കോളജിലും പരീക്ഷ എഴുതേണ്ടതാണ്. മറ്റ് പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റമില്ല. മാറ്റമുളള പരീക്ഷ കേന്ദ്രങ്ങളില്‍ ഓഫ്‌ലൈനായി അപേക്ഷിച്ച വിദ്യാർഥികള്‍ പുതുക്കിയ പരീക്ഷ കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റണം. ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാർഥികള്‍ക്ക് ഒക്‌ടോബര്‍ 26 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒന്നാം വര്‍ഷ പി.ജി പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലിന് അവസരം സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലും (ഗവ./എയ്ഡഡ്/സ്വാശ്രയ/ഐ.എച്ച്.ആര്‍.ഡി) യു.ഐ.ടികളിലും ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ (http://admissions.keralauniversity.ac.in) അപേക്ഷയില്‍ നല്‍കിയ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ അവസരം നല്‍കുന്നു. ഒക്‌ടോബര്‍ 28 വരെ ഓണ്‍ലൈന്‍ അപേക്ഷയിലെ അക്കാദമിക് വിവരങ്ങളില്‍ മാത്രം (മാര്‍ക്കിലെ തിരുത്തലുകള്‍ ഉള്‍പ്പെടെ) മാറ്റങ്ങള്‍ വരുത്താം. ഇതിനായി സര്‍വകലാശാലയെ നേരിട്ട് സമീപിക്കേണ്ടതില്ല. നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്ക് സ്വന്തം നിലക്ക് തിരുത്തലിന് അവസരമില്ല. ഇവർ സര്‍വകലാശാലയുമായി ബന്ധപ്പെടണം. തിരുത്തൽ നടത്തിയവർ ഓണ്‍ലൈന്‍ അപേക്ഷയുടെ പുതിയ പ്രിൻറൗട്ട് സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.