കൊച്ചി: അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും ന്യായവില നിർണയം നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.കെ. അലിമുഹമ്മദ്. അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വില്ലേജുകളിലെ ജീവനക്കാരുടെ നിലവിലുള്ള ജോലിഭാരം കണക്കിലെടുക്കാതെ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള ശ്രമം പ്രക്ഷോഭത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ആൻറണി സാലു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ജോമോൻ, ട്രഷറർ കെ.വി. സാബു, വൈസ് പ്രസിഡൻറ് അനൂപ് കക്കാട് എന്നിവർ സംസാരിച്ചു. കെ.എസ്. സുകുമാർ, ഷിനോയ് ജോർജ്, ജീജോ പോൾ, വി.ബി. അജിതൻ, എം.വി. അജിത്കുമാർ, കെ.പി. അഷറഫ്, സീനു പി. ലാസർ, എം.ജെ. തോമസ് ഹെർബിറ്റ്, കെ.എ. വിനേഷ്, എം.എ. എബി, ബേസിൽ ജോസഫ്, എം.ഡി. സേവ്യർ, പി.ആർ. അജി, നോബിൻ ബേബി, ബേസിൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.