കളമശ്ശേരി: നിർമാണമേഖലയിൽ തൊഴിൽ തൊഴിലാളിക്ക് എന്ന സർക്കാറിെൻറ പ്രഖ്യാപിത നയം ജില്ലയിൽ നടപ്പാക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് എ.ഐ.ടി.യു.സി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ നിർമാണ മേഖലയിൽ തൊഴിലാളികളെ നൽകുന്നതിൽ ചില ട്രേഡ് യൂനിയനുകൾ കങ്കാണി സ്വഭാവം പുലർത്തുകയാണ്. തൊഴിലുടമയുടെയും തൊഴിലാളികളുടെയും മധ്യവർത്തിയായി ചില ട്രേഡ് യൂനിയനുകളുടെ പ്രവർത്തനം മാറി. ഇതുവഴി അർഹതപ്പെട്ട തൊഴിലവസരങ്ങൾ പല മേഖലകളിലും നഷ്ടമാവുകയാണ്. കൊടിയ അഴിമതിയും തൊഴിൽ ചൂഷണവും ഈ മേഖലയിൽ നടമാടുന്നു. ഇതിനെതിെര പ്രക്ഷോഭം വളർത്തുമെന്ന് ജില്ല സമ്മേളനം പ്രഖ്യാപിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സെക്രട്ടറി എ.എൻ. രാജൻ, വൈസ് പ്രസിഡൻറ് പി.കെ. കൃഷ്ണൻ, എം.ടി. നിക്സൻ, കമല സദാനന്ദൻ എന്നിവർ സംസാരിച്ചു. കെ.കെ. അഷറഫ് പ്രസിഡൻറായും കെ.എൻ. ഗോപി സെക്രട്ടറിയായും 135 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനം തെരെഞ്ഞടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.