അരൂർ: മണ്ണിൽ അക്ഷരങ്ങൾ എഴുതുന്നതുകണ്ട് വാഹനത്തിൽ നിന്നിറങ്ങിയ വിദേശികളും അവരോടൊപ്പം കൂടി. എഴുപുന്ന-തുറവൂർ റോഡിലൂടെ അന്ധകാരനഴി ബീച്ചിലേക്ക് പോകുകയായിരുന്ന 15 അംഗ ഇംഗ്ലണ്ട് സംഘമാണ് പറയകാട് നാലുകുളങ്ങര ദേവീക്ഷേത്രാങ്കണത്തിലെ ജനക്കൂട്ടം കണ്ട് അവിടെ ഇറങ്ങിയത്. ക്ഷേത്രാങ്കണത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്ന ചടങ്ങായിരുന്നു. കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിക്കുന്ന ചടങ്ങ് വിദേശികൾക്ക് ഏറെ ഇഷ്ടപ്പെട്ടതോടെ ക്ഷേത്ര മുറ്റത്തെ മണലിൽ അക്ഷരം കുറിക്കാൻ അവരും ആഗ്രഹം പ്രകടിപ്പിച്ചു. ദേവസ്വം പ്രസിഡൻറ് എൻ. ദയാനന്ദനാണ് വിദേശികൾക്ക് മലയാളത്തിലും ഇംഗ്ലീഷിലും അക്ഷരങ്ങൾ കുറിച്ചത്. മലയാളത്തിൽ 'ഹരിശ്രീ' എഴുതിയപ്പോൾ അത് ഉച്ചത്തിൽ ഉച്ചരിച്ചത് ക്ഷേത്രത്തിൽ എത്തിയവരിൽ ചിരിപടർത്തി. അക്ഷരങ്ങൾകുറിച്ച് അരമണിക്കൂർ വിദേശികൾ ക്ഷേത്രവളപ്പിൽ ചെലവഴിച്ചു. ദേവസ്വം ഭാരവാഹികൾക്ക് നന്ദി പറഞ്ഞ് അവർ കടൽതീരത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.