ആദ്യക്ഷര മധുരം നുകർന്ന്​ ഇതരസംസ്ഥാന കുരുന്നുകൾ

ചെങ്ങന്നൂർ: അറിവി​െൻറ ആദ്യക്ഷര മാധുര്യം നുകർന്ന് ഇതര സംസ്ഥാന കുരുന്നുകൾ. ഇലഞ്ഞിമേൽ കെ.പി. രാമൻ നായർ സ്മാരക ഭാഷാപഠന കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിലാണ് തമിഴ്നാട്, ബംഗാൾ സ്വദേശികളായ മൂന്നു കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിച്ചത്. ഏഴു വർഷമായി ചെങ്ങന്നൂർ അങ്ങാടിക്കലിൽ താമസിച്ച് ആശാരിപ്പണി ചെയ്തുവരുന്ന പശ്ചിമബംഗാൾ കൂച്ച് വിഹാർ ജില്ലയിലെ പ്രദീപ്-സ്വപ്ന ദമ്പതികളുടെ മകൻ ദേവനാഥാണ് ആദ്യക്ഷരം കുറിച്ചതിൽ ഒരാൾ. സഹോദരി ദിയ ഒന്നാംക്ലാസിൽ ഇവിടെ മലയാളം മീഡിയത്തിൽ പഠിക്കുന്നുണ്ട്. നിർമാണ തൊഴിലാളിയായ തമിഴ്നാട് കോയമ്പത്തൂർ സ്വദേശി രാജു ചാത്തുവി​െൻറയും ബിന്ദുവി​െൻറയും മകൾ അക്ഷിതയും ഹരിശ്രീ കുറിച്ചു. സഹോദരൻ അശ്വിൻ ഇവിടെ ഒന്നാംക്ലാസിൽ പഠിക്കുകയാണ്. 14 കുട്ടികളാണ് പുതിയതായി മലയാളം അക്ഷരജ്ഞാനത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞവർഷവും ഇവിടെ ബംഗാളി കുരുന്നിനെ എഴുത്തിന് ഇരുത്തിയിരുന്നു. ആല വാസുദേവൻ പിള്ള, കൃഷ്ണകുമാർ കാരക്കാട്, ഗിരീഷ് ഇലഞ്ഞിമേൽ, കെ.ആർ. പ്രഭാകരൻ നായർ തുടങ്ങിയവരാണ് വിദ്യാരംഭത്തിന് കാർമികത്വം വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.