ഞങ്ങൾക്കിടയിൽ പ്രശ്​നങ്ങളില്ല -ജഗദീഷ്​, സിദ്ദീഖ്​

കൊച്ചി: തങ്ങൾക്കിടയിൽ വ്യക്തിപരമായോ ആശയപരമായോ ഭിന്നതയില്ലെന്ന് അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ സിദ്ദീഖും ജഗദീഷും. ഡബ്ല്യു.സി.സിക്ക് മറുപടി നൽകുന്നതുമായി ബന്ധപ്പെട്ട ജഗദീഷി​െൻറ പത്രക്കുറിപ്പും സിദ്ദീഖി​െൻറ വാർത്തസമ്മേളനവും തമ്മിലെ വൈരുധ്യം ഏറെ ചർച്ചയായിരുന്നു. ഇൗ സാഹചര്യത്തിലാണ് 'അമ്മ' എക്സിക്യൂട്ടിവ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസിഡൻറ് മോഹൻലാൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഇരുവരും നിലപാട് വ്യക്തമാക്കിയത്. നടിമാരെ തിരിച്ചെടുക്കണമെന്നാണ് മോഹൻലാലി​െൻറ മനോഭാവമെന്നാണ് താൻ പറഞ്ഞതെന്നും അതി​െൻറ നടപടിക്രമങ്ങളാണ് സിദ്ദീഖ് വിശദീകരിച്ചതെന്നും ജഗദീഷ് പറഞ്ഞു. കാര്യങ്ങൾ പറഞ്ഞപ്പോൾ സിദ്ദീഖ് വികാരഭരിതനായെന്ന് മാത്രം. താനും സിദ്ദീഖും തമ്മിൽ പണ്ടും പിണക്കങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും വലിയ കാര്യമല്ല. ചോർന്ന ഒാഡിയോ സന്ദേശം സൗഹൃദസംഭാഷണമാണെന്നും ജഗദീഷ് പറഞ്ഞു. ദിലീപിനെതിരെ താൻ നൽകിയതായി പുറത്തുവന്ന മൊഴി തേൻറതല്ലെന്ന് സിദ്ദീഖ് പറഞ്ഞു. കേസ് കോടതി പരിഗണനയിലാണ്. സമയമാകുേമ്പാൾ പറയാനുള്ളത് പറയും. നിഗൂഢ അജണ്ടയോടെ 'അമ്മ'യെ തകർക്കാൻ ചിലർ ശ്രമിക്കുന്നു എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. കെ.പി.എ.സി ലളിതയെ വാർത്തസമ്മേളനത്തിന് വിളിച്ചത് താനാണെന്നും അതിൽ തെറ്റില്ലെന്നും സിദ്ദീഖ് പറഞ്ഞു. തങ്ങളുടെ ചോര ഉൗറ്റിക്കുടിച്ച് വളരാൻ ശ്രമിക്കുന്ന സംഘടനയാണ് ഡബ്ല്യു.സി.സി എന്ന് ബാബുരാജ് കുറ്റപ്പെടുത്തി. കൂടിക്കാഴ്ചയിൽ ഡബ്ല്യു.സി.സി അംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇടവേള ബാബു പറഞ്ഞു. അലൻസിയറോട് വിശദീകരണം തേടും കൊച്ചി: 'മീ ടു' ആരോപണത്തിൽ കുടുങ്ങിയ നടൻ അലൻസിയറോട് വിശദീകരണം തേടാൻ 'അമ്മ' എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പരാതി കിട്ടിയാൽ മുകേഷിനോടും വിശദീകരണം തേടുമെന്ന് പ്രസിഡൻറ് മോഹൻലാൽ പറഞ്ഞു. താൻ പ്രസിഡൻറായി ചുമതലയേറ്റശേഷം സിനിമയിലെ വനിതകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സെൽ രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് ഇതിലെ അംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.