ആദ്യക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ

കൊച്ചി: വിജയദശമി ദിനത്തിൽ . വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരികകേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. പാലാരിവട്ടം രാജരാജേശ്വരി ദേവീക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ദാമോദരൻ നമ്പൂതിരി നവരാത്രി മണ്ഡപത്തിൽ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. വടുതല ഡോൺ ബോസ്കോ യുവജന കേന്ദ്രത്തിൽ യൂത്ത്സ് ഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ ഗാനരചയിതാവ് ആർ.കെ. ദാമോദരനാണ് നേതൃത്വം നൽകിയത്. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ മേൽശാന്തി അനീഷ് സി. നമ്പൂതിരി കുട്ടികളുടെ നാവിൽ ആദ്യക്ഷരങ്ങൾ എഴുതി. എറണാകുളം ശിവക്ഷേത്രത്തിൽ മേൽശാന്തിമാരായ ഹരി നമ്പൂതിരി, കൈമുക്ക് പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടത്തിയത്. സരസ്വതി പൂജക്കുശേഷം വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ഗൗരീശങ്കര വിദ്യാപീഠം കുട്ടികളുടെ പഞ്ചാരിമേളവും നടന്നു. തച്ചപ്പുഴ ദേവീക്ഷേത്രത്തിൽ എഴുത്തിനിരുത്തിന് ക്ഷേത്രം തന്ത്രി വിജയപ്രകാശ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. വടുതല ഡോൺ ബോസ്കോ റെക്ടർ ഫാ. പോൾസൺ കന്നപ്പിള്ളി എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. എഡ്രാക് തേവര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവര സേക്രഡ് ഹാർട്ട് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ മതാതീത വിദ്യാരംഭം 2018 സംഘടിപ്പിച്ചു. തേവര കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളി, കാർട്ടൂണിസ്റ്റ് എം.എം. മോനായി, തേവര ജുമാമസ്ജിദ് ഇമാം മുഹമ്മദ് സലീം സഖാഫി, വിങ് കമാൻഡർ മാത്യു എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചുകൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.