കോലഞ്ചേരി: യാക്കോബായ സഭയിലെ നേതൃമാറ്റത്തിന് മുന്നോടിയായ നിർണായക നേതൃയോഗം ശനിയാഴ്ച. വർക്കിങ്-മാനേജിങ് കമ ്മിറ്റികളുടെ യോഗമാണ് സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെൻററിൽ ചേരുന്നത്. പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാൻ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നവംബർ 19നാണ് ചേരുന്നത്. നിർണായക പദവികളായ മെത്രാപ്പോലീത്തൻ ട്രസ്റ്റി, അൽമായ ട്രസ്റ്റി, വൈദിക ട്രസ്റ്റി, സഭ സെക്രട്ടറി തുടങ്ങിയവയടക്കം എല്ലാ സ്ഥാനത്തേക്കും പുതുമുഖങ്ങൾ വരണമെന്നാണ് പെതുവായി ഉയരുന്ന ആവശ്യം. സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവയും ഈ നീക്കത്തോടൊപ്പമാണ്. അടിക്കടി ഉണ്ടായ സുപ്രീംകോടതി വിധികൾ സഭയുടെ നിലനിൽപ് പ്രതിസന്ധിയിലാക്കിയതാണ് നേതൃത്വത്തിനെതിരെ വികാരം ശക്തമാകാൻ കാരണം. 2002ൽ സഭ ഔദ്യോഗികമായി രൂപവത്കരിച്ചതുമുതൽ ഇവർതന്നെ തുടരുന്നതും തിരിച്ചടിയായി. ഏതുവിധേനയും തുടരാനാണ് നേതൃത്വത്തിെൻറ കരുനീക്കം. പ്രാദേശിക തലവനായ തോമസ് പ്രഥമൻ ബാവയെ മുൻനിർത്തിയാണ് ഇവർ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. സഭ സമിതികളിൽ നിലവിലെ നേതൃത്വത്തിെൻറ വിശ്വസ്തരാണ് കൂടുതൽ. ഇത് അനുകൂലമാക്കി മാറ്റാനാണ് നീക്കം. അത് പാളിയാൽ വിശ്വസ്തരെ അവരോധിക്കാനും നീക്കം സജീവമാണ്. ഇപ്പോൾ കാതോലിക്ക പദവിയും മലങ്കര മെത്രാപ്പോലീത്ത പദവിയും ബസേലിയോസ് തോമസ് പ്രഥമൻ ബാവക്കുതന്നെയാണ്. സഭയിൽ കൂടുതൽ അധികാരങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് മലങ്കര മെത്രാപ്പോലീത്ത പദവിയിലാണ്. ഈ സ്ഥാനത്തേക്ക് ഏറ്റവും മുതിർന്ന മെത്രാപ്പോലീത്തയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാർ തിമോത്തിയോസ്, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവരാണ് സജീവമായി രംഗത്തുള്ളത്. ഇതിൽ നിലവിലെ നേതൃത്വത്തിന് താൽപര്യം മാർ ഗ്രിഗോറിയോസിനോടാണ്. എന്നാൽ, കാതോലിക്ക ബാവ മത്സരിച്ചാൽ മാർ ഗ്രിഗോറിയോസ് പിന്മാറുമെന്നാണ് വിവരം. യുവ മെത്രാപ്പോലീത്തമാരാവണമെന്ന് പൊതുവികാരമുണ്ടായാൽ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ് എന്നിവരുടെ പേര് ഉയരും. അൽമായ ട്രസ്റ്റി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നത് പ്രമുഖ വ്യവസായി സാബു എം. ജേക്കബിെൻറ പേരാണ്. സെക്രട്ടറി സ്ഥാനത്തേക്ക് ബെഞ്ചമിൻ പോൾ, പീറ്റർ കെ. ഏലിയാസ്, കെ.ഒ. ഏലിയാസ് തുടങ്ങിയവരുടെ പേരാണ് ഉയരുന്നത്. വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ. സ്ലീബ പോൾ വട്ടവേലിൽ, ഫാ. റോയി കട്ടച്ചിറ എന്നിവരുടെ പേരാണ് സജീവം. മലങ്കരയിലെ അറുനൂറോളം പള്ളികളിൽനിന്നായി മൂവായിരത്തോളം പ്രതിനിധികളാണ് വോട്ടർമാരായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.