ആഡംബര ബൈക്കില്‍ കറങ്ങി മാല കവരുന്ന പ്രതി അറസ്​റ്റിൽ

അങ്കമാലി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഡംബര ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല കവര്‍ന്ന കേസില്‍ മലപ്പ ുറം താനൂര്‍ ചെമ്പന്‍പുരക്കല്‍ വീട്ടില്‍ ഇമ്രാന്‍ഖാനെ (33) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. പലപ്പോഴായി മുപ്പതോളം പവന്‍ ഇയാൾ കവര്‍ന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ സിംകാര്‍ഡ് എത്തിച്ച് നല്‍കിയതിലും ഇയാള്‍ പ്രതിയാണ്. 2011ല്‍ വിഡിയോഗ്രാഫറായി ജോലി ചെയ്യുന്നതിനിടെ ഇയാൾ സഞ്ചരിച്ച സുഹൃത്തി​െൻറ കാർ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും നഷ്ടപരിഹാരമായി കെ.എസ്.ഇ.ബിക്ക് 10,000 രൂപയും സുഹൃത്തിന് 40,000 രൂപയും നല്‍കേണ്ടി വന്നു. പിന്നീടാണ് പ്രതി മോഷണവും പിടിച്ചുപറിയും ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ സുഹൃത്തുക്കളായ വിജു, ആവള അജിത്ത് എന്നിവരോടൊപ്പം ചേര്‍ന്നാണ് സ്ത്രീകളുടെ മാലപൊട്ടിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തത്. കളമശ്ശേരി, തൃക്കാക്കര, പാലാരിവട്ടം, ചേരാനല്ലൂര്‍ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 17 കേസുകളിലായി 35ഓളം പവന്‍ പ്രതി കവര്‍ന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. അങ്കമാലി സ്റ്റേഷനില്‍ അഞ്ചും നെടുമ്പാശ്ശേരിയില്‍ മൂന്ന് കേസും ഇയാൾക്കെതിരെയുണ്ട്. കേസുകളിൽ ഒത്തുതീർപ്പിന് പണം കണ്ടെത്താനാണ് പ്രതി വീണ്ടും കവര്‍ച്ചക്ക് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍ പേരാമംഗലത്ത് മാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞിരുന്നു. തുടര്‍ന്ന് ബൈക്ക് നമ്പര്‍ കണ്ടെത്തി പരിശോധിച്ചതി​െൻറ അടിസ്ഥാനത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. റൂറല്‍ എസ്.പി രാഹുല്‍ ആര്‍. നായരുടെ നിർദേശപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആദ്യമോഷണത്തിലെ കൂട്ടാളികള്‍ ഒളിവിലായതിനാല്‍ പ്രതി ഒറ്റക്കാണ് പിന്നീട് മോഷണം നടത്തിവന്നത്. ആലുവ ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജ്, അങ്കമാലി സര്‍ക്കിൾ ഇന്‍സ്പെക്ടര്‍ എസ്.മുഹമ്മദ് റിയാസ്, പ്രിന്‍സിപ്പല്‍ എസ്.ഐ സോണി മത്തായി, എസ്.ഐ സി.ഐ. വിന്‍സണ്‍, എ.എസ്.ഐമാരായ അഷ്റഫ്, എം.എന്‍. സുരേഷ്, സി.പി.ഒമാരായ റോണി, സുധീഷ്, ജിസ്മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.