ഇളകിയ ടയറുകളുമായി യാത്ര; കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക്​ സസ്പെന്‍ഷൻ

ചേർത്തല: ഇളകിയ ടയറുകളുമായി യാത്രക്കാരെ അപകടത്തിലാക്കുംവിധം സര്‍വിസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ചേർത്തല ഡിപ്പോയിലെ ഡ്രൈവർ പി.എസ്. ബൈജുവിനെയാണ് സർവിസിൽനിന്ന് നീക്കിയത്. നാല് ടയർ വേണ്ടിടത്ത് രണ്ട് ടയറില്ലാതെയും അതുതന്നെ ബോൾട്ടുകൾ ഇളകിയനിലയിലും 29 കി.മീ. 38 യാത്രക്കാരുമായാണ് ഇയാള്‍ സർവിസ് നടത്തിയത്. എറണാകുളം ജില്ലയിലെ നെട്ടൂരിൽവെച്ച് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും അവർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവർ, തനിക്ക് വാഹനം മാറിപ്പോയെന്ന വിചിത്രമായ മറുപടിയാണ് നൽകിയത്. യാത്രരേഖകളും മറ്റും പൊലീസ് പരിശോധിച്ചു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.