കുട്ടനാട്: തുടര്‍ച്ചയായുണ്ടായ കൃഷിനാശം മൂലം മനോവിഷമത്തിലായ പാട്ടകര്‍ഷകന്‍ ജീവനൊടുക്കി. നെടുമുടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആറ്റുവാത്തല ഉമ്പുക്കാട് വീട്ടില്‍ ബി. ഷാജിയാണ് (47) ജീവനൊടുക്കിയത്. നെടുമുടി കൃഷിഭവന്‍ പരിധിയില്‍ വരുന്ന പുതിയോട്ട് വരമ്പിനകം പാടശേഖരത്തില്‍ പാട്ടത്തിനെടുത്ത മൂന്നേക്കര്‍ പാടത്ത് വര്‍ഷങ്ങളായി ഷാജി കൃഷിയിറക്കിയിരുന്നു. എന്നാല്‍, വായ്പയെടുത്തും കടംവാങ്ങിയും ചെയ്ത കൃഷി പ്രളയത്തിലും മടവീഴ്ചയിലും നശിച്ചു. കൃഷിനാശം നേരിട്ടതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇതിനിടെ ഭാര്യയുടെ ഹൃദ്രോഗവും ഷാജിയെ മാനസികമായും സാമ്പത്തികമായും വലച്ചിരുന്നു. തുടര്‍ച്ചയായി കൃഷിനാശം നേരിട്ടതോടെ സാമ്പത്തിക പ്രതിസന്ധിയിലായതാകാം ജീവനൊടുക്കാന്‍ കാരണമെന്ന് നെടുമുടി പൊലീസും പറഞ്ഞു. ഭാര്യ: രമ. മകള്‍: രേഷ്മ. സംസ്‌കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.