ഉണക്ക മത്സ്യ മാർക്കറ്റിൽ നിന്നുള്ള മാലിന്യനീക്കം നിലച്ചു; ദുർഗന്ധം സഹിച്ച് നാട്ടുകാർ

മൂവാറ്റുപുഴ: നഗരത്തിലെ ഉണക്ക മത്സ്യ മാർക്കറ്റിൽ നിന്നുള്ള മാലിന്യനീക്കം നിലച്ചിട്ട് ദിവസങ്ങൾ പിന്നിട്ടതോടെ നാട്ടുകാർ ദുരിതത്തിലായി. ഈച്ചയും കൊതുകും പെരുകിയതിന് പുറമെ മലിനജലം റോഡിലേക്ക് ഒഴുകിയെത്തിയതോടെ പരിസരമാകെ ദുർഗന്ധവുമായി. കീച്ചേരി പടി - റോട്ടറി ബൈപാസ് റോഡി​െൻറ ഓരത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാതെ ഇട്ടതോടെ ഇതിൽ നിന്നുള്ള മലിന ജലം റോഡിലേക്കാണ് ഒഴുകി എത്തുന്നത്. റോഡി​െൻറ ഓരത്ത് നഗരസഭ പണി തീർത്ത താൽക്കാലിക ഷെഡിലാണ് മാർക്കറ്റ് പ്രവർത്തിച്ചുവരുന്നത്. മൊത്തക്കച്ചവടക്കാർ ഉൾപ്പെടെയുള്ളവർക്ക് എത്തുന്ന മത്സ്യം പൊതിഞ്ഞ് വരുന്ന ഓല കൂടുകളും പായും മറ്റുമാണിവിടെ കുന്നുകൂടി കിടക്കുന്നത്. ദിവസവും നഗരസഭ നീക്കം ചെയ്തു വന്നിരുന്ന മാലിന്യനീക്കം കുറെ നാളുകൾക്ക് മുമ്പ് കുടുംബശ്രീക്ക് കൈമാറിയിരുന്നു. ഇവരും മാലിന്യ നീക്കം കാര്യക്ഷമമായി ചെയ്തിരുന്നു. മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂലിത്തർക്കം ഉടലെടുത്തതോടെയാണ് മാലിന്യനീക്കം നിർത്തിവെക്കാൻ കാരണമെന്നാണ് സൂചന. തർക്കം പരിഹരിച്ച് മാലിന്യനീക്കം വേഗത്തിലാക്കിയിെല്ലങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.