മൂവാറ്റുപുഴ: കഞ്ചാവുമായി യുവാവ് എക്സൈസിെൻറ പിടിയിലായി. മൂവാറ്റുപുഴ മാറാടി സ്വദേശിയായ ഒഴുകയില്‍ ഷെഫിന്‍, മടക്കത്താനത്തുനിന്നാണ് കഞ്ചാവുമായി എക്സൈസ് സംഘത്തിെൻറ പിടിയിലായത്. മൂവാറ്റുപുഴ എക്സൈസ് ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടിക്കാനായത്. യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വിതരണം ചെയ്യുന്നതിന് തൊടുപുഴ ഭാഗത്തുനിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വ്യാപക രീതിയില്‍ എത്തിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് ഷെഫിനെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും പ്രതിയിൽനിന്ന് ലഭിച്ചു. നഗരമധ്യത്തിലെ ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവറായിരുന്നു പ്രതി. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ ഷെഫിന്‍ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാഡോ എക്സൈസ് ടീം അംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹിന്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എസ്. മധു, സി.വി. നന്ദകുമാര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ എന്‍.എ. മനോജ്, കെ.പി. സജികുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി. ഉന്മേഷ്, കെ.എ. റസാക്ക് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.