മൂവാറ്റുപുഴ: അതിക്രമത്തിന് ഇരയായ കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീകളും കുടുംബാംഗങ്ങളും നടത്തുന്ന സമരത്തിന് എ.ഐ.വൈ.എഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ. അരുൺ സമരപ്പന്തലിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കുറ്റാരോപിതനായ ഫ്രാങ്കോ മുളക്കൻ ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിക്ക് അതീതനെല്ലന്നും പഴുതുകൾ അടച്ചേ അറസ്്റ്റ് ചെയ്യൂ എന്നത് കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള അവസരമാകരുതെന്നും ഇരയെ അപമാനിച്ച പി.സി. ജോർജ് എം.എൽ.എ ക്കെതിരെ നടപടിയെടുക്കണമെന്നും അരുൺ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.