സ്​റ്റഡി ടേബിളും കസേരയുമെത്തിച്ച് തണൽ പ്രവർത്തകർ

കൊച്ചി: പ്രളയത്തിൽ സർവതും നശിച്ച അപൂർവ രോഗബാധിതയായ വിഷ്ണു മഹേശ്വരിക്ക് തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ പ്രവർത്തകർ സ്റ്റഡി ടേബിളും കസേരയും എത്തിച്ചുനൽകി. ആലുവ നൊച്ചിമ സ്വദേശിനിയും ഇടപ്പള്ളി ഗവ. ടി.ടി.ഐ ഒന്നാംവർഷ വിദ്യാർഥിനിയുമായ വിഷ്ണു മഹേശ്വരി മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്ന അപൂർവ രോഗബാധിതയാണ്. വാടകക്ക് താമസിക്കുന്ന വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പ്രളയത്തിൽ ഇല്ലാതായതോടെ നിസ്സഹായരായ വിഷ്ണു മഹേശ്വരിയുടെയും കുടുംബത്തി​െൻറയും ദയനീയാവസ്ഥ അറിഞ്ഞാണ് തണൽ പ്രവർത്തകർ സ്റ്റഡി ടേബിളും കസേരയും എത്തിച്ചത്. ഡോ. ഹുസൈൻ സേട്ട്, തണൽ കൺവീനർ കെ.കെ. ബഷീർ, സെക്രട്ടറി സാബിത് ഉമർ, ഐഡിയൽ റിലീഫ് വിങ് കൺവീനർ വി.ഐ. ഷെമീർ, എടത്തല തണൽ വളൻറിയർമാരായ എ.ജി.സി. രാജൻ, പി.എം. അഷ്റഫ്, അലിക്കുഞ്ഞ് തായിക്കാട്ടുകര എന്നിവർ സന്നിഹിതരായിരുന്നു. er2 thanal വിഷ്ണു മഹേശ്വരിയുടെ വീട്ടിൽ തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ പ്രവർത്തകർ സ്റ്റഡി േടബിളും കസേരയും എത്തിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.