കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പുതുവൈപ്പ് കാമ്പസില്‍ നടത്തിയ ജൈവ മത്സ്യവില്‍പന ജനസാന്നിധ്യം കൊണ്ട് ഉത്സവമായി മാറി. വിഷരഹിതമായ ജീവനുള്ള മീൻ വാങ്ങാനായി രാവിലെ മുതൽ നൂറുകണക്കിന് ആളുകള്‍ കാമ്പസില്‍ വരിയായി സ്ഥാനം പിടിച്ചിരുന്നു. രാസവസ്തുക്കളോ കീടനാശിനികളോ ഹോര്‍മോണോ ഉപയോഗിക്കാതെ കുഫോസ് തന്നെ കൃഷി ചെയ്ത കരിമീന്‍, തിരുത, കാളാഞ്ചി, പൂമീന്‍, പുള്ളിമീന്‍, കണമ്പ്, തിലാപ്പിയ എന്നിവയാണ് വില്‍പനക്കുണ്ടായിരുന്നത്. ആവശ്യക്കാര്‍ക്ക് ജീവനുള്ള മീന്‍ ആവശ്യാനുസരണം പിടിച്ചു നല്‍കുന്ന തരത്തിലായിരുന്നു വില്‍പന. ജില്ലയ്ക്ക് പുറത്തുനിന്നും മീൻ വാങ്ങാൻ ആളുകൾ എത്തി. ഓരോരുത്തര്‍ക്കും ഒരു കിലോ വീതമാണ് നല്‍കിയത്. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രളയമൂലം ജലാശയങ്ങള്‍ മലിനമായ സാഹചര്യത്തില്‍ നല്ല മീന്‍ ഭക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവ മത്സ്യവില്‍പന സംഘടിപ്പിച്ചതെന്ന് ഡോ. എ. രാമചന്ദ്രന്‍ പറഞ്ഞു. കുഫോസ് പുതുവൈപ്പ് കാമ്പസ് ഡയറക്ടര്‍ ഡോ. ലിനോയ് ലിബിനി, ഫാം സുപ്രണ്ട് രഘുരാജ് കെ.കെ എന്നിവര്‍ നേതൃത്വം നല്‍കി. 280 കിലോ കരിമീനടക്കം ആകെ ആയിരം കിലോയോളം മീനാണ് വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.