കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യുവിെൻറ നേതൃത്വത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് മാർച്ച് നടത്തി. വിദ്യാർഥികളുടെ ഇൻറേണൽ പരീക്ഷ വിഷയങ്ങൾ പരിഹരിക്കുക, കാമ്പസിൽ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക, ഉദ്യോഗസ്ഥരുടെ വിദ്യാർഥിവിരുദ്ധ നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സർവകലാശാല അധികാരികളുമായി കെ.എസ്.യു പ്രതിനിധികൾ ചർച്ച നടത്തി. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി അവർ അറിയിച്ചു. എ.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ആനന്ദ് കെ. ഉദയൻ, ബിലാൽ കടവിൽ, മുൻ ജില്ല സെക്രട്ടറി നൗഫൽ കയൻറിക്കര, ബ്ലോക്ക് പ്രസിഡൻറ് ദിനിൽ രാജ്, യൂത്ത് കോൺഗ്രസ് ഇടപ്പള്ളി മണ്ഡലം പ്രസിഡൻറ് തൗഫീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.