പുതുതലമുറയുമായി അനുഭവങ്ങൾ പങ്കിട്ട് ജഗദമ്മ ടീച്ചർ

കൂത്താട്ടുകുളം: മൂന്ന് പതിറ്റാണ്ടുമുമ്പ് പടിയിറങ്ങുമ്പോൾ പഠിപ്പിച്ച ക്ലാസ് മുറികളിൽ ഒരിക്കൽകൂടിയെത്തി സ്നേഹം പങ്കിട്ട് മധുരം പകർന്ന് ജഗദമ്മ ടീച്ചർ കുട്ടികൾക്ക് പ്രിയങ്കരിയായി. അധ്യാപക ദിനത്തി​െൻറ ഭാഗമായി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങിലാണ് 1986ൽ സ്കൂളിൽനിന്ന് വിരമിച്ച ഹിന്ദി അധ്യാപിക എൽ. ജഗദമ്മ പുതുതലമുറയുമായി അനുഭവങ്ങൾ പങ്കിട്ടത്. യു.പി വിഭാഗം ക്ലാസുകളിൽ കുട്ടികൾ അധ്യാപകർക്ക് ഒരുക്കിയ ആദരിക്കൽ ചടങ്ങുകളിൽ മുഖ്യപ്രഭാഷണം നടത്തിയാണ് ടീച്ചർ മടങ്ങിയത്. അസംബ്ലിയിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ആർ. വത്സല ദേവി ജഗദമ്മ ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.വി. ബാലചന്ദ്രൻ, സി.പി. രാജശേഖരൻ, ടി.വി. മായ, ജെസി ജോൺ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികളുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.