കോലഞ്ചേരി: തൃശൂർ ജില്ലയിൽ പ്രളയംകവർന്ന സ്കൂൾ-ഗ്രാമീണ വായനശാലകളെ സഹായിക്കുന്നതിന് ആരംഭിച്ച പുസ്തകക്കൂട പദ്ധതിയിലേക്ക് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജ് ലൈബ്രറി സയൻസിലെ അധ്യാപക-വിദ്യാർഥി കൂട്ടായ്മ പുസ്തകങ്ങളുമായി സാഹിത്യ അക്കാദമിയിലെത്തി. കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുസ്തകക്കൂടയിലൂടെ സമാഹരിക്കുന്ന പുസ്തകങ്ങൾ സ്കൂൾ ഗ്രാമീണ വായനശാലകൾക്ക് എത്തിച്ചുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.