പ്രായം നോക്കിയുള്ള സ്ഥാനനിർണയം ശരിയല്ല -കെ. ശങ്കരനാരായണൻ

കൊച്ചി: പ്രായം കണക്കിലെടുത്ത് നേതാക്കള്‍ക്ക് പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും സ്ഥാനനിര്‍ണയം നടത്തുന്ന പ്രവ ണത ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍. പ്രായമായെന്ന് പറഞ്ഞ് ഒരു നേതാവിനെയും മാറ്റിയിരുത്തേണ്ടതില്ല. അത്തരം സാഹചര്യങ്ങള്‍ ഏത് സംഘടനയിലാണെങ്കിലും അത് ഗുണത്തിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ല കോൺഗ്രസ് സമിതിയുടെ നേതൃത്വത്തിൽ നടന്ന മേഴ്‌സി രവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷേ പ്രവര്‍ത്തനങ്ങള്‍ ശുഷ്‌കിച്ചുവരുകയാണ്. ഇതി​െൻറ കാരണങ്ങളിലൊന്ന് പ്രായത്തി​െൻറ പേരിൽ നേതാക്കളെ മാറ്റിനിർത്തുന്നതാണ്. മതേതരത്വവും ജനാധിപത്യവും ഉള്‍ക്കൊണ്ട് കൂട്ടായ പ്രവര്‍ത്തനം നടത്തിയാല്‍ കോണ്‍ഗ്രസി​െൻറ അവസ്ഥക്ക് മാറ്റം വരും. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് മാന്യമായ സ്ഥാനം നേടിക്കൊടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവി​െൻറ പ്രവര്‍ത്തനങ്ങളാണ്. ആ ബഹുമാനമാണ് പല രാജ്യങ്ങളിലും ചെല്ലുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്നത്. രാജ്യത്തെ ഹിന്ദുക്കളെ നശിപ്പിക്കുന്നത് മോദിയും ബി.ജെ.പിയുമാണ്. ഹിന്ദുക്കള്‍ മുഴുവന്‍ ബി.ജെ.പിക്കൊപ്പമെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. അംഗബലത്തില്‍ കേരളത്തിൽ ചെറിയ പ്രതിപക്ഷമാണെങ്കിലും കോൺഗ്രസ് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. എല്ലാത്തിനെയും വിമര്‍ശിക്കുന്നതിനുപകരം സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കണം. പ്രവര്‍ത്തനശൈലി കൊണ്ട് മറ്റുള്ളവര്‍ പകര്‍ത്തപ്പെടേണ്ട വ്യക്തിയായിരുന്നു മേഴ്‌സി രവിയുടേതെന്നും അദ്ദേഹം അനുസ്മരിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. വയലാര്‍ ശരത്ചന്ദ്രവര്‍മ മുഖ്യപ്രഭാഷണം നടത്തി. വയലാര്‍ രവി എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, എല്‍ദോസ് കുന്നപ്പിള്ളി, മേയര്‍ സൗമിനി ജയിന്‍, കെ. ബാബു, ഡൊമിനിക് പ്രസേൻറഷന്‍, അജയ് തറയില്‍, കെ.എം.ഐ മേത്തര്‍, എന്‍. വേണുഗോപാല്‍, മാത്യു കുഴല്‍നാടന്‍, ഷാനിമോള്‍ ഉസ്മാന്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.