അങ്കമാലി: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളിയുടെ നേതൃത്വത്തിൽ കിടക്കകൾ വിതരണം ചെയ്തു. വികാരി ഫാ. പോൾ മനയമ്പിള്ളി വിതരണോദ്ഘാടനം നടത്തി. കിടക്കകൾ വേണ്ടാത്തവർക്ക് സാമ്പത്തികസഹായം നൽകി. ആദ്യഘട്ടത്തിൽ 70 പേർക്കാണ് കിടക്കയും സാമ്പത്തിക സഹായവും വിതരണം ചെയ്തത്. ചടങ്ങിൽ സഹവികാരി ഫാ. നിധിൻ കല്ലിടിക്കൽ, പാരിഷ് ഫാമിലി യൂനിറ്റ് സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ കെ.എം. ജോൺ, ജനറൽ സെക്രട്ടറി ചാക്കോച്ചൻ തെക്കേക്കര, ട്രഷറർ ജോബി പാറേക്കാട്ടിൽ, കൈക്കാരന്മാരായ ദേവസി ചിറയ്ക്കൽ, ബാബു കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.