പ്രളയ ബാധിതർക്ക് സഹായം നൽകി

കൊച്ചി: പ്രളയദുരിതത്തിൽ ഭവനങ്ങൾ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട 40 വ്യക്തികൾക്ക് വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി സാമ്പത്തിക സഹായവും വസ്ത്രങ്ങളും വിതരണം ചെയ്തു. ഫാമിലി വെൽഫെയർ സ​െൻറർ സംഘടിപ്പിച്ച ചടങ്ങിൽ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബുജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻറ് ഷാജൻ പി. ജോർജ് അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ ആൻ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വിദേശ തൊഴില്‍ വായ്പ പദ്ധതി കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ വായ്പ പദ്ധതിയില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍നിന്ന് തൊഴില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചവരും ആകണം. നോര്‍ക്ക റൂട്ട്‌സ്, ഒടേപെക് സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. പദ്ധതിയുടെ പരമാവധി വായ്പ തുക രണ്ട് ലക്ഷം രൂപയും അതില്‍ ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയുമാണ്. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷ​െൻറ ജില്ല ഓഫിസുമായി ബന്ധപ്പെടണം. റാങ്ക് പട്ടിക റദ്ദായി കൊച്ചി: ജില്ലയില്‍ ഐ.എസ്.എം/ഐ.എം.എസ്/ആയുര്‍വേദ കോളജ് വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 336/13) തസ്തികയുടെ 2015 ജൂണ്‍ 30ന് നിലവില്‍ വന്ന 272/15ഒ.എല്‍.ഇ നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2018 ജൂണ്‍ 29ന് പൂര്‍ത്തിയായി. അതിനാൽ റാങ്ക് പട്ടിക ജൂണ്‍ 30ന് റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.