കൊച്ചി: ദുരന്തജലം കരയിറങ്ങിയപ്പോള്‍ മനസ്സുകളില്‍ പ്രളയവുമായി ജീവിതത്തെ നേരിടുന്ന സമൂഹത്തിലേക്ക് സാന്ത്വന സന്ദേശം എത്തിച്ച് ടോക് എച്ച് എന്‍ജിനീയറിങ് കോളജിലെ മനഃശാസ്ത്ര വിഭാഗം. അതിജീവനത്തിെൻറ പാതയില്‍ സാമൂഹിക ജീവിതത്തിലേക്ക് പൂര്‍ണ മാനസികാരോഗ്യത്തോടെ ചുവടുവെക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. 30 പേരടങ്ങിയ കൗണ്‍സലിങ് കൂട്ടായ്മയാണ് പദ്ധതിക്ക് ചുക്കാൻപിടിക്കുന്നത്. മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിങ് സൈക്കോ തെറപ്പിയില്‍ ഡിപ്ലോമയും ക്രൈസിസ് കൗണ്‍സലിങ്ങില്‍ പ്രത്യേക പരിശീലനവും പ്രാവീണ്യവും നേടിയവരാണ് സംഘത്തിലുള്ളവർ. ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ എസ്.ഡബ്ല്യു.പി ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികള്‍ക്കും വ്യക്തിപരമായ കൗണ്‍സലിങ്ങും മോട്ടിവേഷനല്‍ ക്ലാസുകളും ഇതിനകം നൽകി. ടോക് എച്ച് പബ്ലിക് സ്‌കൂള്‍ സൊസൈറ്റി പ്രസിഡൻറ് ഡോ. അലക്‌സ് മാത്യു, മനഃശാസ്ത്രവിഭാഗം അസി. പ്രഫസർമാരായ റീനാ മധു, ഫേബില്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കൗണ്‍സലിങ്. സേവനം പൂര്‍ണമായും സൗജന്യമാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നൽകും. സേവനം ആവശ്യമുള്ള പ്രളയബാധിത മേഖലയിലെ റെസിഡൻറ്സ് അസോസിയേഷനുകള്‍, ക്ലബുകള്‍, വിദ്യാലയങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍ തുടങ്ങിയവര്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 9746513951, 9895567656.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.