കൊച്ചി: പ്രളയാനന്തരം മാലിന്യം നീക്കാൻ സാധിക്കാത്തതാണ് ജനം നേരിടുന്ന വെല്ലുവിളി. വെള്ളം കയറി ഭൂരിഭാഗം വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായി നശിച്ചിരുന്നു. ഇത് എവിടെ ഉപേക്ഷിക്കണമെന്നറിയാതെ കുഴങ്ങുന്നവർക്ക് ആശ്വാസമായി ശുചിത്വമിഷൻ. ഇ -മാലിന്യം ശേഖരിച്ച് സർക്കാർ അംഗീകൃത കമ്പനികൾക്ക് ഇവ കൈമാറും. പരിപാടിയുടെ ആദ്യപടിയായി ബുധനാഴ്ച പറവൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിൽ ശുചിത്വമിഷൻ ജീവനക്കാരെത്തി ഇ-മാലിന്യം ശേഖരിച്ചു. ആദ്യദിനം 1000 കിലോയാണ് ലഭിച്ചതെന്ന് ശുചിത്വമിഷൻ കോഒാഡിനേറ്റർ സിജു തോമസ് പറഞ്ഞു. ലഭിച്ചവയിൽ കൂടുതലും ടെലിവിഷനാണ്. അതേസമയം, പല വീട്ടുകാരും കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ്. വ്യാഴാഴ്ച പറവൂർ നഗരസഭക്ക് കീഴിെല സ്ഥലങ്ങളിലും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലും ശുചിത്വമിഷൻ വാഹനവുമായെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.