കുന്നുകര: പ്രളയം ദുരിതംവിതച്ച കുന്നുകര പഞ്ചായത്തില്‍ കാര്‍ഷികമേഖല ഉയിർത്തെഴുന്നേറ്റില്ല. ജില്ലയിലെ പ്രധാന കാര്‍ഷികഗ്രാമമായ കുന്നുകരയില്‍ പ്രളയത്തില്‍ കോടികളുടെ നാശമാണുണ്ടായത്. സംസ്ഥാനത്തെ ക്ഷീരഗ്രാമവും ജില്ലയിലെ പ്രധാന നെല്ലറയും പാറക്കടവ് േബ്ലാക്ക് പഞ്ചായത്തിലെ കാര്‍ഷിക കേന്ദ്രവുമാണ് കുന്നുകര. ഒട്ടുമിക്ക കൃഷികളും പ്രളയത്തില്‍ നശിച്ചു. ഫാമുകളിലെ നൂറുകണക്കിന് വളർത്തുമൃഗങ്ങളാണ് ചത്തൊടുങ്ങിയത്. ചാലക്കുടിപ്പുഴയും പെരിയാറും മാഞ്ഞാലിത്തോടും കായലും ബന്ധപ്പെട്ട് കിടക്കുന്ന ഗ്രാമമാണ് കുന്നുകര. അതിനാൽ പ്രളയം രൂക്ഷമായി ബാധിച്ചു. കുത്തിയതോട് ഭാഗത്താണ് കൂടുതല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങിയത്. പഞ്ചായത്തിലെ 'വയലോരം' എന്നറിയപ്പെടുന്ന വയല്‍ക്കരയിൽ ഹെക്ടര്‍കണക്കിന് നെല്‍കൃഷി നശിച്ചു. പതിറ്റാണ്ടുകളായി നെല്‍കൃഷികൊണ്ട് ജീവിക്കുന്ന അനേകം പരമ്പരാഗത കര്‍ഷകരുടെ ജീവിതമാര്‍ഗമാണ് അവതാളത്തിലായത്. പടിഞ്ഞാറെ ഭാഗത്താണ് നെല്‍കൃഷിക്ക് കൂടുതല്‍ നാശമുണ്ടായത്. ബാങ്ക് വായ്പയെടുത്തും പലരില്‍നിന്ന് കടം വാങ്ങിയും പാട്ടത്തിന് കൃഷി ആരംഭിച്ചതാണ് പലരും. കുറ്റിപ്പുഴ-കുറ്റിയാല്‍ പാടശേഖരങ്ങളിലും വ്യാപകമായി നെല്‍കൃഷി നശിച്ചു. ഓണത്തിന് വിളവെടുപ്പിന് പാകമായ ഏത്തവാഴകൃഷിക്കും ഭീമമായ നാശമാണുണ്ടായത്. ജാതി, തെങ്ങ്, പച്ചക്കറി അടക്കമുള്ള കൃഷികളും വന്‍തോതില്‍ നശിച്ചു. മിക്ക കര്‍ഷകരുടെയും വീടും കൃഷിയിടവും നാമാവശേഷമായി. നിരാശപൂണ്ട പലരും ആത്മഹത്യയുടെ വക്കിലാണ്. നെല്ല്, വാഴ, ഫാം അടക്കം നശിച്ച കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താന്‍ ഇപ്പോഴും അധികൃതര്‍ക്കായിട്ടില്ല. നഷ്ടം കണക്കാക്കാനുള്ള സര്‍ക്കാര്‍ വ്യവസ്ഥകളും കര്‍ഷകര്‍ക്ക് സാന്ത്വനം പകരുന്ന തരത്തിലല്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.