കൊച്ചി: നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ മരട് ചെറുകാണിപ്പറമ്പിൽ ആഷിഖിനെ (50) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വടുതല സ്വദേശി ബെന്നി അഗസ്റ്റിന് ബാങ്ക് പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ ലോൺ ശരിയാക്കി നൽകാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് എഗ്രിമെൻറ് തയാറാക്കുന്നതിന് 25,000 രൂപയുടെ മുദ്രപ്പത്രം വാങ്ങാമെന്ന് പറഞ്ഞ് രണ്ടു പവൻ വരുന്ന സ്വർണ വളകളുമായി മുങ്ങിയ കേസിലാണ് ഇപ്പോൾ പിടിയിലായത്. ഇയാൾക്കെതിരെ പനങ്ങാട് സ്്റ്റേഷനിൽ മോഷണ കേസും, ഹിൽപാലസ്, തോപ്പുംപടി, സെൻട്രൽ പൊലീസ് സ്്റ്റേഷനുകളിൽ തട്ടിപ്പ് കേസുകളും കവർച്ച കേസും, അരൂരിൽ കള്ളനോട്ടു കേസുമുണ്ട്. സാധാരണക്കാരായ ആളുകളെ സമീപിച്ചു കുറഞ്ഞ പലിശ നിരക്കിൽ ലോൺ ശരിയാക്കി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് എഗ്രിമെൻറ് തയാറാക്കാൻ മുദ്രപ്പത്രം വാങ്ങാനെന്ന് പറഞ്ഞ് ജില്ല കോടതി വളപ്പിലെത്തിച്ച് പണം കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്. എറണാകുളം അസിസ്റ്റൻറ് കമീഷണർ ലാൽജിയുടെ നിർദേശപ്രകാരം നോർത്ത് എസ്.െഎ വിബിൻദാസ്, എ.എസ്.െഎ ശ്രീകുമാർ എസ്.സി.പി.ഒ മാരായ വിനോദ്, വിനോദ്കൃഷ്ണ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.