ഫോർട്ട്​കൊച്ചി വില്ലേജിൽ ഫയലുകൾ കെട്ടിക്കിടക്കുന്ന സംഭവം: യൂത്ത് കോൺഗ്രസ്​ പ്രതിഷേധ സമരം നടത്തി

മട്ടാഞ്ചേരി: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഫോര്‍ട്ട്കൊച്ചി വില്ലേജ് ഓഫിസില്‍ ഭൂമി സംബന്ധമായ ഫയലുകള്‍ മാസങ്ങളായി കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപ്പാക്കാന്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി. കൊച്ചി താലൂക്ക് ഓഫിസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. താലൂക്ക് ഓഫീസിനകത്തേക്ക് തള്ളി കയറുവാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നത്. തുടര്‍ന്ന് നടന്ന ധർണ കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷമീര്‍ വളവത്ത് ഉദ്ഘാടനം നിർവഹിച്ചു . ആൻറണി ആന്‍സല്‍ അധ്യക്ഷത വഹിച്ചു. ആര്‍. ബഷീര്‍, സനല്‍ ഈസ, ഷഫീക്ക് കത്തപ്പുര, ബെയ്സില്‍ ഡിക്കോത്ത, റിയാസ് ഷരീഫ്, ബ്രയാന്‍ ആന്‍ഡ്രൂസ്, ആല്‍ബി ആന്‍ഡ്രൂസ്, ഇ.എ. ഹാരിസ്, മുനീര്‍ കൊച്ചങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ചക്കകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും പുതിയ ജീവനക്കാരനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കൊച്ചി തഹസില്‍ദാര്‍ കെ.വി.ആംബ്രോസ് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.