ഹരിപ്പാട്: പാചകവാതക സിലിണ്ടർ കയറ്റിയ ലോറി നിർത്തിയിട്ട മറ്റൊരു പാചകവാതക സിലിണ്ടർ കയറ്റിയ ലോറിക്കുപിന്നിലിടിച്ചുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. ദേശീയപാതയിൽ കുമാരപുരം താമല്ലാക്കൽ ജങ്ഷനുസമീപം തിങ്കളാഴ്ച പുലർച്ച 5.45നുണ്ടായ അപകടത്തിൽ ഇടിച്ച ലോറിയിലെ യാത്രക്കാരനായ മത്സ്യത്തൊഴിലാളിയും പുറക്കാട് ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ രാജ്കുമാറാണ് (പ്രകാശ് -51) മരിച്ചത്. പുറക്കാട് കല്ലുകാരൻ പുരയിടത്തിൽ ഗംഗാധരെൻറ മകനാണ്. ലോറി ഡ്രൈവർ ആലപ്പുഴ സ്വദേശി പ്രമോദ് (48), മറ്റൊരു യാത്രക്കാരനായ കെ.എസ്.ആർ.ടി.സി ഹരിപ്പാട് സ്റ്റേഷനിലെ കണ്ടക്ടർ പുറക്കാട് ഇല്ലത്തുപറമ്പിൽ മുരുകേശൻ (36) എന്നിവരെ സാരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സും പൊലീസും എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മത്സ്യത്തൊഴിലാളിയായ രാജ്കുമാർ കൊല്ലം അഴീക്കലിൽ ബോട്ടിൽ മത്സ്യബന്ധനത്തിന് പോകാൻ പുലർച്ച വീട്ടിൽനിന്ന് ഇറങ്ങിയതാണ്. പഴയങ്ങാടിയിൽ ബസ് കാത്തുനിൽക്കുമ്പോൾ വടക്കുനിന്നുവന്ന പാചകവാതക സിലിണ്ടർ ലോറിക്ക് കൈകാണിച്ച് നിർത്തി കയറിയതാണ്. മുരുകേശനും അവിടെ നിന്നുതന്നെ ഹരിപ്പാട്ടേക്ക് പോകാൻ ലോറിയിൽ കയറിയതാണ്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാജ്കുമാറിെൻറ ഭാര്യ: ദീപ്തി. മകൾ: പാർവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.