കൊച്ചി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വിപുല സേവനവും സെയിൽസ് പിന്തുണയും വാഗ്ദാനം ചെയ്ത് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്.സി.െഎ.എൽ). വെള്ളപ്പൊക്കത്തിൽ കേടുപാട് സംഭവിച്ച ഹോണ്ട വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ലേബർ ചാർജിൽ 50 ശതമാനവും പാർട്സിന് 10 ശതമാനവും ഇളവ് നൽകും. ഹോണ്ട, ഹോണ്ട ഇതര ഉപഭോക്താക്കൾക്ക് അധിക എക്സ്ചേഞ്ച് സപ്പോർട്ടും പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ കാറുകൾ പൂർണമായി നശിച്ച ഹോണ്ട ഉപഭോക്താക്കൾക്ക് ലോയൽറ്റി സപ്പോർട്ടും ഉണ്ടാകും. വിപണിയിലുള്ള സാധാരണ ഉപഭോക്തൃപദ്ധതികൾക്ക് പുറെമയാണ് ഈ നടപടികൾ. റോഡ് സൈഡ് അസിസ്റ്റൻസിനും പ്രധാന സ്പെയർപാർട്സ് ലഭ്യമാക്കി അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തീകരിച്ചുനൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.