കിണർ ശുചീകരിച്ചു

മൂവാറ്റുപുഴ: പ്രളയത്തിൽ മാലിന്യംകയറി നശിച്ച കിണറുകൾ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ശുചീകരിച്ചു. കാളച്ചന്ത, കൊച്ചങ്ങാടി, പെരുമറ്റം, മാർക്കറ്റ് ഭാഗങ്ങളിൽ നിരവധി കിണറുകൾ പ്രവർത്തകർ നന്നാക്കിനൽകി. ആഗസ്റ്റ് 15ന് പ്രളയജലം നാടിനെ വിഴുങ്ങുമ്പോൾ നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ ആയിരത്തോളം പേർക്ക് ഭക്ഷണം എത്തിച്ചുനൽകി ആരംഭിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രവർത്തകർ പ്രദേശത്ത് തുടരുകയാണ്. വെള്ളംകയറി നശിച്ച വീടുകളും മാലിന്യകേന്ദ്രമായി മാറിയ തെരുവോരങ്ങളും ശുചീകരിച്ചതിനു പുറമെ ഭക്ഷണക്കിറ്റുകളും ശയ്യോപകരണങ്ങളും പാത്രങ്ങളുമടക്കം വിതരണം നടത്തുകയും ചെയ്തു. ഏരിയ പ്രസിഡൻറ് പി.എ. മുഹമ്മദ് അസ്ലം നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.