മൂവാറ്റുപുഴ: ആരക്കുഴ ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസർക്കാറിെൻറ എന്‍.സി.വി.ടി അംഗീകാരം ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിെൻറ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരുന്ന പ്ലംബര്‍ ഒരുവര്‍ഷം, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ രണ്ടുവര്‍ഷം കോഴ്‌സുകളാണ് ഐ.ടി.ഐയിലുള്ളത്. ഈ കോഴ്‌സുകള്‍ക്കാണ് 2018 ആഗസ്റ്റിലെ അഡ്മിഷന്‍ മുതല്‍ നാഷനല്‍ കൗണ്‍സില്‍ ഓഫ് വൊക്കേഷനല്‍ െട്രയിനിങ് അംഗീകാരം ലഭിച്ചത്. ഐ.ടി.ഐക്ക് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നടപടി തുടങ്ങി. ആരക്കുഴ പഞ്ചായത്തിെൻറ അധീനതയിെല കെട്ടിടത്തിലാണ് ഐ.ടി.ഐ പ്രവര്‍ത്തിക്കുന്നത്. ഐ.ടി.ഐക്ക് ചാന്ത്യം കവലയില്‍ പഞ്ചായത്ത് കണ്ടെത്തിയ മൂന്നര ഏക്കര്‍ സ്ഥലത്ത് പുതിയ മന്ദിരത്തിെൻറ നിര്‍മാണം അവസാനഘട്ടത്തിലാണ്. 3.16 കോടിയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. ചുറ്റുമതിലകളുടെ നിര്‍മാണത്തിനും മുറ്റത്തെയും സമീപപ്രദേശങ്ങളിെലയും സ്ഥലമൊരുക്കാനും മുറ്റത്തെ ടൈല്‍സ് വര്‍ക്കുകള്‍ നടത്താനും ഒരുകോടി അനുവദിച്ചിട്ടുണ്ടന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മൂവാറ്റുപുഴ നഗരസഭയിലെ വീടുകളില്‍ കേടായ ഇലക്ട്രിക്, പ്ലംബിങ് ജോലികളും പണ്ടപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ ഇലക്ട്രിക്, പ്ലംബിങ് ജോലികളും സൗജന്യമായി ഐ.ടി.ഐയിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ നടത്തിയതായും പ്രിന്‍സിപ്പൽ പി.കെ. രാജപ്പന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.