തീരവും സംരക്ഷണഭിത്തിയും തകർന്നതോടെ കളമ്പൂർ പാലം അപകടഭീതിയിൽ

പിറവം: സംരക്ഷണഭിത്തികൾ പ്രളയത്തിൽ തകർന്നതോടെ കളമ്പൂർ പാലം അപകട ഭീതിയിൽ. പാലത്തി​െൻറ ഇരുവശങ്ങളിലുമായി നിർമിച്ചിരുന്ന ആർ.സി.സി ബെൽറ്റോടുകൂടിയ സംരക്ഷണഭിത്തികളാണ് തകർന്നിരിക്കുന്നത്. കെട്ട് ഇടിഞ്ഞതോടെ ശേഷിക്കുന്ന ഭൂമി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 10 മീ. ഉള്ളിലേക്ക് വിള്ളൽ വീണിട്ടുമുണ്ട്. ഇതുമൂലം പാലത്തിനും അപ്രോച്ച് റോഡിനും ബലക്ഷയമുണ്ടോയെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു. ഇതോടൊപ്പം പാലത്തിനു മുകളിലേക്ക് സ്രായിൽകടവ് മുതൽ താഴേക്ക് തോട്ടുമുഖം കടത്തുകടവ് വരെയുള്ള പുഴയോരം 10-15 മീ. വരെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. പുഴത്തീരത്തോട് വളരെ അടുത്ത് നിർമിച്ചിട്ടുള്ള വീടുകളും പമ്പ് ഹൗസുകളും ഗുരുതര അപകടഭീഷണിയിലുമാണ്. ആളുകൾ വളരെ ഭീതിയോടെയാണ് വീടുകളിൽ താമസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.