കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി . തൊടുപുഴ-കൂത്താട്ടുകുളം-വൈക്കം റൂട്ടിൽ ബസുകൾ വെട്ടിക്കുറച്ചത് യാത്രക്ലേശം രൂക്ഷമാക്കി. കൂത്താട്ടുകുളം ഡിപ്പോയുടെ ഒരുബസ് മാത്രമാണ് ഈ റൂട്ടിൽ സർവിസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന വൈക്കം-കൂത്താട്ടുകുളം റൂട്ടിൽ മണിക്കൂറുകൾ ആളുകൾ കാത്തുനിൽക്കേണ്ടിവരുന്നു. എറണാകുളം, കോട്ടയം മേഖലകളിലേക്കും സർവിസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സാധ്യമായ മേഖലകളിൽ ചെയിൻ സർവിസുകൾ ആരംഭിക്കണമെന്ന സർക്കാറിെൻറ നിലപാട് പ്രസ്തുത റൂട്ടിൽ നടപ്പാക്കുന്നതിൽ മധ്യമേഖല സോണൽ ഓഫിസർ ഉൾെപ്പടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുകയാണ്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമകേന്ദ്രവും എം.സി റോഡ് കടന്നുപോകുന്നതുമായ കൂത്താട്ടുകുളത്തെ ഡിപ്പോയെ തകർക്കാനുള്ള ശ്രമത്തിൽനിന്ന് അധികൃതർ പിന്മാറണമെന്ന് കൂത്താട്ടുകുളം നിവാസികള്‍ ആവശ്യപ്പെടുന്നു. വൈക്കം-കൂത്താട്ടുകുളം-തൊടുപുഴ ചെയിൻ സർവിസ് ഉടൻ ആരംഭിക്കണമെന്നും മറ്റ് റൂട്ടുകളിലേക്കുള്ള സർവിസുകൾ പുനഃസ്ഥാപിച്ച് യാത്രക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.