മൂവാറ്റുപുഴ: പ്രളയ ദുരിതബാധിതർക്ക് ഫൈൻ ഫെയർ ഗ്രൂപ്പ് എം.ഡിയും പ്രവാസി മലയാളിയുമായ ഇസ്മായിൽ റാവുത്തറുടെ നേതൃത്വത്തിൽ നൽകിവരുന്ന സഹായ വിതരണത്തിെൻറ മൂന്നാം ഘട്ടത്തിന് തുടക്കമായി. തിങ്കളാഴ്ച നാല് കണ്ടെയ്നറുകളിലായി കട്ടിൽ, െബഡ്, ബെഡ് ഷീറ്റ്, തലയണ, പുൽപായ, സ്റ്റീൽ അലമാര എന്നിവ എത്തിച്ചു. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ പ്രളയബാധിതർക്ക് ഇവ ലഭ്യമാക്കും. കച്ചേരിത്താഴത്ത് നടന്ന ലളിതമായ ചടങ്ങിൽ വിതരണോദ്ഘാടനം മുൻ എം.എൽ.എ ജോസഫ് വാഴക്കൻ നിർവഹിച്ചു. പ്രളയം ആരംഭിച്ച ആഗസ്റ്റ് 15നുതന്നെ ഇസ്മായിൽ റാവുത്തറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം ആരംഭിച്ചിരുന്നു. അടുത്തഘട്ടം സുസ്ഥിര പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്മായിൽ റാവുത്തർ പറഞ്ഞു. പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കുക, വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക, വളർത്തുമൃഗങ്ങൾ, തൊഴിൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുക, നിർധനർക്ക് സ്ഥലംവാങ്ങി നൽകുക, ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.