ബാങ്ക്​ വായ്​പ തട്ടിപ്പ്​; എസ്​.ബി.​െഎ മാനേജറടക്കം ഏഴു​േപർക്ക്​ കുറ്റപത്രം

കൊച്ചി: ബാങ്ക് വായ്പക്ക് വ്യാജരേഖ നൽകിയ സംഭവത്തിൽ തൃശൂരിലെ വസ്ത്ര വ്യാപാര സ്ഥാപനമായ മരിയ സിൽക്സ് (പഴയ ഇമ്മാനുവൽ സിൽക്സ്) ഉടമകൾക്കും ബാങ്ക് മാനേജർക്കുമെതിരെ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. എസ്.ബി.െഎ ചെങ്ങന്നൂർ ബ്രാഞ്ച് മാനേജർ അപ്പു മാത്യു, സ്ഥാപനത്തി​െൻറ പാർട്ണർമാരായ ബൈജു, ഷൈജു, രാജു, ജിജു, ആനി ജോസഫ്, ഇൗരാറ്റുപേട്ട സ്വദേശി വർക്കി ജോസഫ് എന്നിവർക്കെതിരെയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എസ്.ബി.െഎ തൃശൂർ റീജനൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. ബൈജുവി​െൻറ ഉടമസ്ഥതയിലുള്ള ഇൗരാറ്റുപേട്ടയിലെ 121ഏക്കർ സ്ഥലം പണയപ്പെടുത്തിയാണ് വായ്പ എടുത്തത്. എന്നാൽ, വായ്പ തിരിച്ചടച്ചില്ല. തുടർന്ന് ബാങ്ക് വസ്തു ജപ്തി ചെയ്യുന്നതിനുമുമ്പ് വാല്യുവേഷൻ എടുത്തപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടത്. അപ്പു മാത്യു എസ്.ബി.െഎയുടെ തൃശൂർ ശാഖയിൽ ജോലി ചെയ്യവെയാണ് തട്ടിപ്പ് നടന്നത്. തട്ടിപ്പിലൂടെ ബാങ്കിന് 4.29 കോടിയിലേറെ രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വായ്പക്ക് പണയപ്പെടുത്തിയ വസ്തു രേഖപ്രകാരം റോഡരികിലായിരുന്നു. എന്നാൽ, പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. വ്യാജരേഖ തയാറാക്കിയത് ഏഴാം പ്രതി വർക്കിയാണെന്നും സി.ബി.െഎ കണ്ടെത്തി. ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ, വ്യാജരേഖകൾ യഥാർഥമെന്ന രീതിയിൽ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അന്തിമ റിപ്പോർട്ട് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.