ടൂറിസം മേഖലക്ക്​ പ്രത്യേക പാക്കേജ് വേണം -കെ.എച്ച്.ആർ.എ

കൊച്ചി: പ്രളയക്കെടുതിമൂലം വൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ടൂറിസം മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ (കെ.എച്ച്.ആർ.എ). പ്രളയം ടൂറിസം മേഖലയെ, പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളെ സാരമായി ബാധിച്ചു. കേരളത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന മേഖലയെ പരിപോഷിപ്പിക്കാൻ സർക്കാർ പ്രത്യേക താൽപര്യമെടുക്കണം. മഴയും പ്രളയവും സാരമായി ബാധിച്ച ഹോട്ടൽ മേഖലക്കും സഹായം ലഭ്യമാക്കണം. പലിശരഹിത വായ്പ ലഭ്യമാക്കണം. എല്ലാ വായ്പകൾക്കും മൊറേട്ടാറിയം ഏർപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.