പുനർനിർമാണത്തിന്​ വേണ്ടത് 30,000 കോടി ^മന്ത്രി തോമസ് ഐസക്

പുനർനിർമാണത്തിന് വേണ്ടത് 30,000 കോടി -മന്ത്രി തോമസ് ഐസക് ആലപ്പുഴ: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാൻ 30,000 കോടി രൂപ വേണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പ്രളയാനന്തര പുനർനിർമാണത്തിനുള്ള വിഭവസമാഹരണത്തിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പി​െൻറ നവകേരള ഭാഗ്യക്കുറി പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. തകർന്ന പാലങ്ങൾ, കെട്ടിടങ്ങൾ, ബണ്ടുകൾ എന്നിവയുടെ പുനർനിർമാണം, നഷ്ടപരിഹാരം, വീട്, കൃഷി, ദുരിതാശ്വാസ പ്രവർത്തനം എന്നിവക്ക് 20,000 കോടി രൂപയാണ് വേണ്ടത്. ഉപജീവന സഹായത്തിന് 10,000 കോടി രൂപയും വേണം. ഇതിൽ 4000 കോടി തൊഴിലുറപ്പിനും മറ്റ് അനുബന്ധവിഷയങ്ങൾക്കും ഉപയോഗിക്കേണ്ടിവരുമ്പോൾ 6000 കോടി വരുമാനമായി നാംതന്നെ കണ്ടെത്തണം. അതിനാണ് ലോട്ടറിപോലുള്ള ധനസമാഹരണം സർക്കാർ ആരംഭിച്ചത്. ഇതൊരു ഭാഗ്യപരീക്ഷണമായല്ലാതെ സംഭാവനയായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഒരുടിക്കറ്റ് വീതം എടുത്താൽ 750 കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നവകേരള ലോട്ടറി ടിക്കറ്റ് മന്ത്രി തോമസ് ഐസക്കിൽനിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ആദ്യ വിൽപന നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ എസ്. സുഹാസ്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എം. അഞ്ജന, ജോയൻറ് ഡയറക്ടർ ജി. ഗീതാദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.