കൊച്ചി: ഇതര സംസ്ഥാനങ്ങളിൽനിന്ന് പ്രളയബാധിത മേഖലകളിൽ വിതരണത്തിനെത്തുന്ന സാധനസാമഗ്രികൾക്ക് കേന്ദ്രീകൃത വിതരണ കേന്ദ്രമൊരുക്കി യൂത്ത് കോൺഗ്രസ്. കളമശ്ശേരിയിലാണ് കേന്ദ്രം തുറന്നത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ നിർദേശമനുസരിച്ച് മറ്റുസംസ്ഥാനങ്ങളിൽനിന്ന് സാധനസാമഗ്രികൾ കേരളത്തിലെത്തുന്നുണ്ട്. ഇവ ഒരിടത്ത് സംഭരിച്ചശേഷം പ്രളയബാധിത മേഖലകളിൽനിന്നുള്ള ആവശ്യമനുസരിച്ച് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. ചാലക്കുടി ലോക്സഭ പ്രസിഡൻറ് പി.ബി. സുനീറിെൻറ നേതൃത്വത്തിൽ ദുരിതബാധിത മേഖലയിലേക്കുള്ള ആദ്യവാഹനം അഖിലേന്ത്യ വൈസ് പ്രസിഡൻറ് ബി.വി. ശ്രീനിവാസ് ഫ്ലാഗ് ഓഫ് ചെയ്തു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ. രവീന്ദ്രദാസ്, ഭാരവാഹികളായ ടി.ജി. സുനിൽ, ദീപക് ജോയി, എൻ.എസ്. നുസൂർ, ജോഷി കണ്ടത്തിൽ, എം.വി. രതീഷ്, അഷ്കർ കളമശ്ശേരി, നജീബ്, വഹാബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.