ജില്ലയില്‍ 1.18 ലക്ഷം കിറ്റ്​ വിതരണം ചെയ്തു

കാക്കനാട്: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യസാധനങ്ങള്‍ അടങ്ങിയ 1,18,801 കിറ്റ് വിതരണം ചെയ്തു. ശനിയാഴ്ച മാത്രം 32,062 കിറ്റാണ് വിതരണം ചെയ്തത്. അഞ്ച് കിലോ അരി, പയര്‍ വർഗങ്ങള്‍, വെളിച്ചെണ്ണ, ഡിറ്റര്‍ജൻറ് ഉല്‍പന്നങ്ങള്‍ എന്നിവയടങ്ങിയതാണ് ഒരു കുടുംബത്തിനുള്ള കിറ്റ്. സംസ്ഥാനത്തിനകത്തുനിന്നും രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നും സര്‍ക്കാര്‍ കലക്ഷന്‍ സ​െൻററുകളില്‍ ലഭിച്ച വസ്തുക്കളും മറ്റുമാണ് കിറ്റുകളായി വിതരണം നടത്തുന്നത്. അരിയും മറ്റ് അവശ്യസാധനങ്ങള്‍ക്കും പുറെമ കവര്‍ നിറയെ പച്ചക്കറിയുമായാണ് ഓരോ കിറ്റും ഭവനങ്ങളില്‍ എത്തുന്നത്. ഉരുളക്കിഴങ്ങ്, സവാള, ഉള്ളി, തക്കാളി എന്നിവ അടങ്ങിയതാണ് പച്ചക്കറി കിറ്റ്. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സേവനത്തിലൂടെയാണ് കിറ്റുകൾ തയാറാക്കുന്നത്. ആഗസ്റ്റ് 21നാണ് തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ സര്‍ക്കാര്‍ സംഭരണകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് സമാനകേന്ദ്രങ്ങള്‍ കാക്കനാട് കെ.ബി.പി.എസ്, കലക്ടറേറ്റ് പാര്‍ക്കിങ് ഏരിയ, കളമശ്ശേരി എന്നിവിടങ്ങളില്‍ ആരംഭിക്കുകയായിരുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നുവരെയും മൂന്നുമുതല്‍ രാത്രി എട്ടുവരെയും രണ്ട് ഷിഫ്റ്റായാണ് ഇവ തയാറാക്കുന്നത്. 1077, 7902200300 നമ്പറുകളില്‍ ബന്ധപ്പെട്ട് സന്നദ്ധസേവനത്തിന് രജിസ്റ്റര്‍ ചെയ്യാം. വിവിധ കോളജുകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ഥികളും അധ്യാപകരും കുടുംബശ്രീ പ്രവര്‍ത്തകരും ഐ.സി.ഡി.എസ് പ്രവര്‍ത്തകരും മറ്റ് സന്നദ്ധസംഘടനകളും ആദ്യഘട്ടം മുതല്‍ സേവനരംഗത്തുണ്ട്. ഇവരുടെ നിശ്ശബ്ദ സേവനങ്ങള്‍ക്ക് ഇടയിലേക്ക് ആരവമുയര്‍ത്തി െപാലീസ് സേനാംഗങ്ങള്‍ കടന്നുവന്നു. പാലക്കാട് കേന്ദ്രീകരിച്ചുള്ള രണ്ടാം കേരള െപാലീസ് ബറ്റാലിയനും മലപ്പുറം കേന്ദ്രീകരിച്ചുള്ള മലബാര്‍ സ്‌പെഷല്‍ െപാലീസ് അംഗങ്ങളുമാണ് വിവിധ കേന്ദ്രങ്ങളില്‍ സജീവമാകുന്നത്. സ്വയം സന്നദ്ധരായി പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന െപാലീസ് സേനാംഗങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്ന് കലക്ടറേറ്റിലെ വിതരണകേന്ദ്രത്തി​െൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.