അമുലി​െൻറ 80 ടൺ ഉൽപന്നങ്ങൾ നശിച്ചു; കീറാമുട്ടിയായി സംസ്​കരണം

കൊച്ചി: പ്രളയത്തിൽ സഹകരണ സ്ഥാപനമായ അമുലി​െൻറ 80 ടൺ ഉൽപന്നങ്ങൾ നശിച്ചു. പാൽപ്പൊടി, വെണ്ണ, നെയ്യ്, െഎസ്ക്രീം, യു.എച്ച്.ടി മിൽക് തുടങ്ങിയവയാണ് ഗോഡൗണിൽ വെള്ളം കയറി നശിച്ചത്. ഇവ സംസ്കരിക്കുന്നതിന് സ്ഥാപനം ജില്ല ഭരണകൂടത്തി​െൻറ സഹായം തേടി. ആലുവയിൽ ആലുവ-പെരുമ്പാവൂർ റോഡിൽ മാറമ്പിള്ളിയിലാണ് അമുലി​െൻറ ഗോഡൗൺ. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലയിലേക്ക് ഇവിടെനിന്നാണ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത്. 150 കോടിയാണ് ഇവിടുത്തെ വാർഷിക വിറ്റുവരവ്. ഗോഡൗണിൽനിന്ന് സപ്ലൈ തടസ്സപ്പെട്ടതുമൂലം ഉൽപന്നങ്ങൾക്ക് വിപണിയിൽ ക്ഷാമമുണ്ട്. എന്നാൽ, പെെട്ടന്നുതന്നെ ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതർ. ഗോഡൗണിൽ ഉള്ള ഉൽപന്നങ്ങളിൽ കേടുവരാത്തതുമുണ്ട്. എന്നാൽ, ഉൽപന്നങ്ങളുടെ നിലവാരത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന കമ്പനി അധികൃതരുടെ നിലപാടുമൂലം മുഴുവൻ സാധനങ്ങളും നശിപ്പിക്കാനാണ് തീരുമാനം. കലക്ടറുടെ നിർദേശപ്രകാരം ഹരിതകേരളം മിഷൻ അധികൃതർ കമ്പനിയുമായി ബന്ധപ്പെടുകയും ഇൗ രംഗത്തെ ചില ഏജൻസികെള കമ്പനി അധികൃതരുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാക്കറ്റിലെയും പെറ്റ് ബോട്ടിലുകളിലെയും സാധനങ്ങൾ അപ്പാടെ കുഴിച്ചുമൂടാനാകില്ലെന്ന് ഹരിതകേരളം മിഷൻ കോഒാഡിനേറ്റർ സുജിത്ത് പറഞ്ഞു. പാക്കറ്റിൽനിന്നും കുപ്പികളിൽനിന്നും പുറത്തെടുത്ത് ഉൽപന്നങ്ങൾ കുഴിച്ചുമൂടുകയും പാക്കറ്റും കുപ്പികളും ബ്രഹ്മപുരത്തെ കോർപറേഷ​െൻറ മാലിന്യസംസ്കരണ പ്ലാൻറിൽ സംസ്കരിക്കാനുമാണ് നിർദേശിച്ചിരിക്കുന്നതെന്ന് സുജിത്ത് പറഞ്ഞു. 1000 ടണ്ണോളം ജൈവമാലിന്യം ഇതിനകം ഹരിതകേരളം മിഷൻ ഇടപെട്ട് സംസ്കരിച്ചതായും സുജിത്ത് പറഞ്ഞു. അരിയും മറ്റുഭക്ഷ്യസാധനങ്ങളും ഉൾപ്പെടെയാണ് ഇത്. അജൈവ മാലിന്യം ബ്രഹ്മപുരം പ്ലാൻറിലേക്കും എത്തിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.