പ്രളയ ദുരിത​േമഖല വെൽഫെയർ പാർട്ടി അഖിലേന്ത്യ നേതാക്കൾ സന്ദർശിച്ചു

പെരുമ്പാവൂർ: പ്രളയംമൂലം ദുരിതത്തിലായ ഒക്കൽ തുരുത്ത് പ്രദേശം വെൽഫെയർ പാർട്ടി അഖിലേന്ത്യ നേതാക്കൾ സന്ദർശിച്ചു. ഡോ. എസ്.ക്യു.ആർ. ഇല്യാസ്, കെ. അംബുജാക്ഷൻ, സുബ്രമണി അറുമുഖം, സീമ മുഹ്സിൻ തുടങ്ങിയവരാണ് സന്ദർശിച്ചത്. തുരുത്തി​െൻറ പുനരുദ്ധാരണത്തിനുവേണ്ട സഹായസഹകരണങ്ങൾ സംഘം വാഗ്ദാനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, സെക്രട്ടറി ഹക്കിം, വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ, സെക്രട്ടറി മിർസാദ് റഹ്മാൻ, സംസ്ഥാന കമ്മിറ്റി അംഗം സമദ് നെടുമ്പാശ്ശേരി, ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, ജില്ല കമ്മിറ്റി അംഗങ്ങളായ ബാവക്കുഞ്ഞ്, സദഖത്ത്, സദീഖ്, മണ്ഡലം നേതാക്കളായ സിദ്ദീഖ്, നിസാർ, അലി, ഷമീർ, അഷ്റഫ്, റഷീദ്, അൻവർ വെട്ടത്ത് സുബൈദ മുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വാർഡ് മെംബർ അൻവർ മരയ്ക്കാർ, സുരേഷ് കർത്തവ്യ, ജോബി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.