പ്രളയത്തിന്​ ഉത്തരവാദികൾ സംസ്ഥാന സർക്കാറെന്ന്​

കൊച്ചി: അനവസരത്തിൽ ഡാമുകൾ തുറന്നുവിട്ട് 55 ലക്ഷം ജനങ്ങെള പ്രയാസത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ട സംസ്ഥാന സർക്കാറാണ് പ്രളയത്തി​െൻറ പ്രധാന ഉത്തരവാദിയെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും കെ.പി.സി.സി ന്യൂനപക്ഷ സെൽ സംസ്ഥാന ഉപദേഷ്ടാവുമായ ഇക്ബാൽ വലിയവീട്ടിൽ പറഞ്ഞു. ജാതിയും മതവും രാഷ്ട്രീയവും മാറ്റിവെച്ച് ഒറ്റക്കെട്ടായാണ് ജനം ഇതിനെ നേരിട്ടത്. ബി.ജെ.പിയുടെ വർഗീയ അജണ്ടക്കും മാർക്സിസ്റ്റ് പാർട്ടിയുടെ നിരീശ്വരവാദ സിദ്ധാന്തത്തിനും ഇത് തിരിച്ചടിയാണ്. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ അപര്യാപ്തമാണെന്നും കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് ഇക്ബാൽ വലിയവീട്ടിൽ പറഞ്ഞു. ജില്ല പ്രസിഡൻറ് റെജി കീക്കരിക്കാട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സേവ്യർ തായേങ്കരി, ജോസഫ് ആൻറണി, കെ.പി.സി.സി ന്യൂനപക്ഷ സെൽ സംസ്ഥാന ഭാരവാഹികളായ എൻ.എം. അമീർ, സണ്ണി കുരുവിള, സംസ്ഥാന സമിതി അംഗം വൈക്കം നസീർ, ജില്ല ഭാരവാഹികളായ എ.എസ്. ജോൺ, അഷ്റഫ് കാട്ടുപറമ്പിൽ, മജീദ് എളമന, ലാൽബർട്ട് ചെട്ടിയാംകുടിയിൽ, ജോഷി പറോക്കാരൻ, ബി.എഫ്. ഏണസ്റ്റ്, ഷാനവാസ് മേത്തർ, ജോണി വൈപ്പിൻ, ജയ്മോൻ തോട്ടുപുറം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.