കൂത്താട്ടുകുളം: ലോക മാസ്റ്റേഴ്സ് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യതനേടി മുൻ എം.എൽ.എ എം.ജെ. ജേക്കബ്. ഈ മാസം നാലുമുതൽ 16 വരെ സ്‌പെയിനിലെ മലാഗായിലാണ് 23മത് ചാമ്പ്യൻഷിപ് നടക്കുന്നത്. ബംഗളൂരുവിൽ നടന്ന ദേശീയ മീറ്റിലും ചൈനയിൽ നടന്ന ഏഷ്യൻ മീറ്റിലും മെഡലുകൾ നേടിയതാണ് എം.ജെ. ജേക്കബിന് ലോക മീറ്റിൽ യോഗ്യത ലഭിക്കാൻ കാരണമായത്. 2000 മീറ്റർ സ്റ്റീപിൾ േചസ്, 300 മീറ്റർ ഹർഡിൽസ്, ലോംഗ് ജംപ് ഇനങ്ങളിൽ 75 പ്ലസ് വിഭാഗത്തിലാണ് അദ്ദേഹം മത്സരിക്കുക. സിംഗപ്പൂർ, ഫ്രാൻസ്, ജപ്പാൻ, ആസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളിൽ നടന്ന ലോക, ഏഷ്യൻ മീറ്റുകളിൽ എം.ജെ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഈ പ്രകടനം സ്പെയിനിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പിറവം എം.എൽ.എ ആയിരുന്ന എം.ജെ. ജേക്കബ്. സ്കൂൾ, കോളജ് തലങ്ങളിൽ ആരംഭിച്ച കായികരംഗത്തെ തിളക്കമാർന്ന വിജയം നിയമസഭ സാമാജികർക്ക് നടത്തിയ മത്സരത്തിലും എം.ജെയെ ചാമ്പ്യനാക്കിയിരുന്നു. ഇപ്പോൾ നിത്യേന പരിശീലനം നടത്തുന്ന മണിമലക്കുന്ന് ഗവ. കോളജ് മൈതാനത്ത് സർക്കാറിെൻറ സഹായത്തോടെ 400 മീറ്റർ സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം നിർമിക്കാനുള്ള പരിശ്രമത്തിലാണ് എം.ജെ. ജേക്കബ്. ലോക മീറ്റിൽ പങ്കെടുക്കാൻ ഞായറാഴ്ച സ്പെയിനിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.