കൊച്ചി: പ്രളയക്കെടുതിയിൽ ജില്ലയിലെ ചെറുകിട വ്യവസായമേഖലയിൽ മാത്രം ഉണ്ടായത് 222 കോടിയുടെ നഷ്ടം. 736 വ്യവസായ യൂനിറ ്റിനെയാണ് പ്രളയം ബാധിച്ചത്. പല യൂനിറ്റും വെള്ളം കയറി പൂർണമായും തകർന്ന അവസ്ഥയിലാണ്. റൈസ് മേഖലയിലാണ് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത്. ഇവിടെ മാത്രം 137 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. അരിയും നെല്ലും മെഷിനറികളുമൊക്കെ വ്യാപകമായി നശിച്ചു. കാലടി, പെരുമ്പാവൂർ, കാഞ്ഞൂർ തുടങ്ങിയ സ്ഥലങ്ങളിലെ 30 മില്ലുകളിലാണ് നഷ്ടമുണ്ടായത്. ചീഞ്ഞ് നശിച്ച അരി നീക്കാൻ കഴിയാത്തത് വലിയ പരിസ്ഥിതിപ്രശ്നമാണ് സൃഷ്ടിച്ചിരിക്കുന്നത്. നശിച്ച അരി നീക്കാൻ കഴിയാത്തതുമൂലം ഗോഡൗണുകളിൽ അവശേഷിക്കുന്ന നല്ല അരിയും പൂപ്പൽ ബാധിച്ച് നശിക്കുന്ന അവസ്ഥയിലാണ്. സിവിൽ സപ്ലൈസ് കോർപറേഷന് കൈമാറാനുള്ളതാണ് ഗോഡൗണുകളിൽ ഉള്ള അരിയിൽ നല്ല പങ്കും. നഷ്ടത്തിെൻറ കാര്യത്തിൽ രണ്ടാമത് നിൽക്കുന്നത് പ്ലൈവുഡ് മേഖലയാണ്. ഇവിടെ 62 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വ്യവസായ വകുപ്പിന് ലഭിച്ച കണക്ക്. പ്രളയജലത്തിൽ മുങ്ങി പെരുമ്പൂരിലെ പ്ലൈവുഡ് വ്യവസായേമഖല ആകെ തകർന്ന അവസ്ഥയിലാണ്. ഫർണിച്ചർ വ്യവസായമേഖലയിലും കൈത്തറി വ്യവസായമേഖലയിലും കോടികളുടെ നഷ്ടമുണ്ട്. ഇവയുടെയെല്ലാം കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ചെറുകിട വ്യവസായേമഖല കൂടാതെ ജില്ലയിലെ നിരവധി പൊതുേമഖല സ്ഥാപനങ്ങൾക്കും പ്രളയം മൂലം കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വ്യവസായമേഖലയിൽ സംസ്ഥാനത്ത് ഉണ്ടായ നഷ്ടത്തിെൻറ 90 ശതമാനവും എറണാകുളത്തുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.