ആലുവ: ജില്ലയിൽ പ്രളയബാധിത പ്രദേശങ്ങളിൽ സന്നദ്ധസംഘടനയായ ഐ.ആർ.ഡബ്ല്യു നടത്തുന്ന കിണർ ശുചീകരണം പുരോഗമിക്കുന്നു. ആലുവ, പറവൂർ, പെരുമ്പാവൂർ മേഖലകളിലാണ് കുടിവെള്ള കിണർ ശുചീകരണം നടക്കുന്നതെന്ന് സംഘടനയുടെ എറണാകുളം മേഖല കൺവീനർ അബ്‌ദുൽ മജീദ് അറിയിച്ചു. സർക്കാർതലത്തിൽ കുടിവെള്ള പദ്ധതികൾ എത്താത്ത പ്രദേശങ്ങളിലെ ആയിരത്തോളം കിണറുകൾ ശുചീകരിച്ചു. 15 ദിവസമായി പത്തോളം പ്രദേശങ്ങളിൽ ഒരേസമയത്ത് അമ്പതോളം വളൻറിയർമാർ നിരന്തരമായി പ്രവർത്തനം തടരുകയാണ്. പ്രദേശവാസികളുടെ സഹകരണത്തോടെ പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മേഖല കൺവീനർ അറിയിച്ചു. 4000 മുതൽ 8000 രൂപ വരെ കരാറുകാർ ഈടാക്കുന്നതറിഞ്ഞ ഐ.ആർ.ഡബ്ല്യു വളൻറിയർമാർ ആലുവ ഹിറ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസപ്രവർത്തന ഏജൻസിയുമായി ബന്ധപ്പെടുകയായിരുന്നു. ഇവരുടെ സഹകരണത്തോടെയാണ് കിണറുകൾ ശുചീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.