കൊച്ചി: ഇന്ധനവില കുതിച്ചുയർന്നതോടെ മത്സ്യബന്ധന മേഖലയും കടുത്ത പ്രതിസന്ധിയിൽ. മത്സ്യ ഉൽപാദനത്തിലെ ഇടിവും കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങളുംമൂലം നേരേത്തതന്നെ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനവില വർധന കനത്ത തിരിച്ചടിയായി. പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന വള്ളങ്ങളെയും ട്രോളിങ് ബോട്ടുകളെയുമെല്ലാം ഇന്ധനവിലക്കയറ്റം കാര്യമായി ബാധിച്ചു. സംസ്ഥാനത്ത് ആറുവർഷത്തിനിടെ മേത്സ്യാൽപാദനം 8.39 ലക്ഷം ടണ്ണിൽനിന്ന് അഞ്ച് ലക്ഷം ടണ്ണായി കുറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ പിടിക്കുന്ന മത്തിയുടെ ഉൽപാദനം 3.99 ലക്ഷം ടണ്ണിൽനിന്ന് ഒരു ലക്ഷത്തോളം ടണ്ണായി. മേത്സ്യാൽപാദനം ഇടിഞ്ഞതോടെ തൊഴിൽ ദിനങ്ങളും കുറഞ്ഞു. അഞ്ച് വർഷം മുമ്പ് പ്രതിവർഷം ശരാശരി 120 ദിവസം മീൻ പിടിച്ചിരുന്നിടത്ത് ഇപ്പോൾ 60 ദിവസത്തോളം മാത്രമാണ്. സംസ്ഥാനത്ത് നാനൂറോളം വലിയ ഇൻബോർഡ് വള്ളങ്ങളാണ് മത്സ്യബന്ധനം നടത്തുന്നത്. ഒരെണ്ണത്തിൽ ശരാശരി 50 മുതൽ 60 വരെ തൊഴിലാളികളുണ്ടാകും. ഒരു വള്ളത്തിന് പ്രതിദിനം 300-400 ലിറ്റർ ഡീസൽ വേണം. തൊഴിലാളികളുടെ ബാറ്റയും ഇന്ധനവിലയുമടക്കം 35,000 രൂപയോളമാണ് ഒരു ദിവസത്തെ ചെലവ്. ലഭ്യത കുറഞ്ഞതിനാൽ മത്സ്യം കിട്ടാൻ കൂടുതൽ അകലത്തിലേക്ക് പോകേണ്ടിവരും. ഇതനുസരിച്ച് ഇന്ധനച്ചെലവും കൂടും. ഇത്തരം വള്ളങ്ങൾക്ക് അകമ്പടിയായി പോകുന്ന കാരിയർ വള്ളങ്ങളിൽ മണ്ണെണ്ണയും പെട്രോളുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. 10 വർഷം മുമ്പുവരെ ഒരു വള്ളത്തിന് പ്രതിമാസം 400 ലിറ്റർ മണ്ണെണ്ണ സബ്സിഡി നിരക്കിൽ കിട്ടിയിരുന്നു. ഇത് പിന്നീട് 179 ലിറ്ററായി. ഇപ്പോൾ 67 ലിറ്ററാണ് കിട്ടുന്നത്. ഇത് ഒരു ദിവസത്തേക്കുപോലും തികയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ബാക്കി ലിറ്ററിന് 60 മുതൽ 80 രൂപ വരെ നൽകി കരിഞ്ചന്തയിൽനിന്ന് വാങ്ങണം. മണ്ണെണ്ണ ഉപയോഗിക്കുന്ന 20,000ത്തോളം ചെറിയ ഒൗട്ട് ബോർഡ് വള്ളങ്ങൾ സംസ്ഥാനത്ത് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന 3080 ട്രോളിങ് ബോട്ടുകളെയും വിലക്കയറ്റം സാരമായി ബാധിച്ചു. ഇൗ സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിൽ ഡീസലിനും പെട്രോളിനും മണ്ണെണ്ണക്കും സബ്സിഡി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രതിവർഷം 37,000 കോടിയുടെ വിദേശനാണ്യം നേടിത്തരുന്ന മേഖലയെ രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി െഎക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. -പി.പി. കബീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.