ജോയ്​ ആലുക്കാസ്​ രണ്ട്​ പുതിയ ഷോറൂം തുറക്കുന്നു

കൊച്ചി: ജോയ് ആലുക്കാസ് രണ്ട് പുതിയ ഷോറൂമുകൾ തുറക്കുന്നു. ജൂൺ എട്ടിന് ആലപ്പുഴയിലും ഒമ്പതിന് പാലക്കാട്ടുമാണ് പുതിയ േഷാറൂമുകൾ ഉദ്ഘാടനം ചെയ്യുന്നത്. സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആൻഡ് സെമി പ്രഷ്യസ് സ്േറ്റാണുകൾ, പേൾ ജ്വല്ലറി തുടങ്ങിയ ആഭരണശേഖരം പുത്തൻ ഷോറൂമുകളിൽ ഒരുക്കി. വിശാലമായ ഇൻറീരിയറുകളും ലോകോത്തര ജ്വല്ലറി കലക്ഷൻസും കൂടുതൽ തിളക്കമേകും. ആലപ്പുഴയുടെയും പാലക്കാടി​െൻറയും മണ്ണിലേക്ക് പുത്തൻ സുവർണ സംസ്കാരത്തിന് ആരംഭം കുറിക്കുന്നതിൽ അതീവ സന്തുഷ്ടരാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന ജ്വല്ലറി കലക്ഷൻസി​െൻറ ലക്ഷോപലക്ഷം ഡിസൈനുകളും പാറ്റേണുകളുമാണ് ആലപ്പുഴ, പാലക്കാട് ജ്വല്ലറി ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. വെള്ളി ആഭരണങ്ങളുടെയും ബ്രാൻഡഡ് വാച്ചുകളുടെയും ശേഖരവും ഇവിടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.