ഷോര്‍ട്ട്ഫിലിം ഫെസ്​റ്റിവല്‍; എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 18 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. കഥാചിത്രങ്ങള്‍, വിവിധ ബോധവത്കരണ ചിത്രങ്ങള്‍, കുട്ടികളുടെ ചിത്രങ്ങള്‍, പരസ്യചിത്രങ്ങള്‍, ഡോക്യുമ​െൻററികള്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കും. 2016 ജനുവരി മുതല്‍ 2018 ജൂലൈ 30 വരെ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നിർമിച്ച 30 സെക്കൻഡ് മുതല്‍ അര മണിക്കൂര്‍ വരെയുള്ള ചിത്രങ്ങള്‍ പരിഗണിക്കും. എന്‍ട്രി ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ഇൻറര്‍നാഷനല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍, ടി.സി 25/2787 ഒന്നാം നില, അംബുജ വിലാസം റോഡ്‌, തിരുവനന്തപുരം 695 001, ഫോണ്‍: 0471-4850574, 9895876040, email: isfftvm2018@gmail.com വിലാസത്തില്‍ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.