കൊച്ചി: കൊച്ചി സർവകലാശാലയിലെ ഫിസിക്സ് വകുപ്പിൽ 2018-19 അധ്യയന വർഷത്തെ എം.ഫിൽ /പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള വകുപ്പുതല പ്രവേശന പരീക്ഷ ജൂൺ എട്ടിന് ഫിസിക്സ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കും. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫിസുമായി ബന്ധപ്പെടണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. വിവരങ്ങൾക്ക്: 0484-2577404/96458 26550. കുസാറ്റിൽ ഇൻവെസ്റ്റിഗേറ്റർ ഒഴിവ് കൊച്ചി: കൊച്ചി സർവകലാശാലയിലെ സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിൽ ഇൻവെസ്റ്റിഗേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമുതൽ അഞ്ചുവർഷത്തിൽ കുറയാതെ ബജറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഗവേഷണത്തിലും ഡാറ്റ കലക്ഷനിലും പരിചയമുള്ള ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, സി.ബി.എസ് േപ്രാജക്റ്റ്, കുസാറ്റ്, കൊച്ചി- 682 022 വിലാസത്തിൽ ജൂൺ എട്ടിന് മുമ്പ് ലഭിക്കത്തക്കവിധം വിശദമായ ബയോഡാറ്റ അയക്കണം. വിവരങ്ങൾക്ക്: 94473 03178.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.